ബെംഗളൂരു: ട്രാഫിക് ബ്ലോക്കുകൾക്ക് കുപ്രസിദ്ധമാണ് ബെംഗളൂരു. ചെറിയ ദൂരം സഞ്ചരിക്കാൻ പോലും ചിലപോൾ മണിക്കൂറുകൾ സമയമെടുക്കും. ഇങ്ങനെ ട്രാഫിക് ബ്ലോക്കുള്ളപ്പോൾ ഓൺലൈൻ ടാക്‌സികളൊന്നും കിട്ടിയെന്നും വരില്ല, പ്രത്യേകിച്ച് ബൈക്ക് ടാക്‌സികൾ. ഓൺലൈൻ ടാക്‌സികൾ കിട്ടാതായതോടെ ഒരു വിരുതൻ സ്വയം പാഴ്‌സലായി ലക്ഷ്യ സ്ഥാനത്തെത്തിയ കഥയാണ് ബെംഗളൂരുവിൽ നിന്ന് വരുന്നത്.
പ്രതീക് എന്ന സോഫ്‌റ്റ്‌വെയർ എൻജിനീയറാണ് ഓഫീസിൽ പോകാൻ ഓൺലൈൻ ടാക്‌സികൾ കിട്ടാതായപ്പോൾ പാഴ്‌സൽ ഡെലിവറി ആപ്പിലൂടെ സ്വയം പാഴ്‌സലായി യാത്ര ചെയ്‌തത്. പ്രമുഖ ടാക്‌സി ആപ്പുകളായ ഊബറും ഓലയുമൊന്നും കിട്ടാതായതോടെ പോർട്ടർ എന്ന ആപ്പാണ് പ്രതീക് ഉപയോഗിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓൺലൈനായി ബുക്ക് ചെയ്‌താൽ സാധനങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്ന ആപ്പാണ് പോർട്ടർ. വേഗത്തിലുള്ള ഡെലിവറിയാണ് ഈ ആപ്പിന്‍റെ പ്രത്യേകത. ഈ സംവിധാനം ഉപയോഗപ്പെടുത്തിയ പ്രതീക് പാഴ്‌സൽ അയക്കാൻ ബുക്ക് ചെയ്‌തശേഷം പാഴ്‌സലെടുക്കാൻ ബൈക്ക് വന്നപ്പോൾ അതിൽ കയറി ലക്ഷ്യസ്ഥാനത്ത് എത്തുകയായിരുന്നു.
ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം പ്രതീക് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഓലയും ഊബറും കിട്ടാതായതോടെ തനിക്ക് തന്നെത്തന്നെ പോർട്ടർ ചെയ്യേണ്ടിവന്നു എന്നാണ് പ്രതീക് തന്‍റെ എക്‌സിൽ പോസ്‌റ്റ് ചെയ്‌തത്. തന്നെ ഡെലിവറി ചെയ്യുന്നയാൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു ചിത്രവും പ്രതീക് എക്‌സിൽ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
പ്രതീകിന്‍റെ പോസ്‌റ്റ് പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധയാകർഷിച്ചു. ഒന്നര ലക്ഷത്തിലധികൾ ഇതിനോടകം പോസ്‌റ്റ് കണ്ടുകഴിഞ്ഞു. നിരവധി കമന്‍റുകളും പോസ്‌റ്റിനു താഴെ വരുന്നുണ്ട്. യുവാവിന്‍റെ ബുദ്ധിയെ പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകളാണ് വരുന്നവയിലധികവും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പോർട്ടർ ആപ്പും തങ്ങളുടെ ഒഫീഷ്യൽ ഹാൻഡിലിൽ നിന്ന് കമന്‍റ് പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പ്രതീകിന്‍റെ സർഗ്ഗാത്മകതയെയും പ്രശ്‌നങ്ങൾ പരിഹാരിക്കാനുള്ള കഴിവിനെയും അഭിനന്ദിച്ചുകൊണ്ടാണ് പോർട്ടർ ആപ്പുകാർ കമന്‍റ് ചെയ്‌തത്.
Also Read:'ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ കാര്യം മനസിലായി'; ഡെലിവറി ഏജന്‍റുകളോട് കൂടുതൽ മാനുഷികമായി പെരുമാറേണ്ടതില്ലേ എന്ന് സൊമാറ്റോ മുതലാളി