പോക്‌സോ കേസിൽ യൂട്യൂബർ വിജെ മച്ചാൻ അറസ്‌റ്റില്‍. 16 കാരിയുടെ പരാതിയിന്‍ മേലാണ് അറസ്‌റ്റ്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പൊലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തു.
അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം, തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ഗോവിന്ദ് വിജെ എന്നാണ് വിജെ മച്ചാന്‍റെ യഥാര്‍ത്ഥ പേര്. ആലപ്പുഴ മാന്നാർ സ്വദേശിയാണ് ഗോവിന്ദ്. ഇയാളുടെ വിജെ മച്ചാൻ എന്ന യൂട്യൂബ് ചാനലിന് ഒരു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്.
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇയാളും കൂട്ടുകാരും പങ്കാളി ആവുന്നതിൻ്റെ വീഡിയോ ആയായിരുന്നു ഏറ്റവും ഒടുവിലായി ഇയാൾ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്.
Also Read:POCSO Case Accused Gets 104 Years Imprisonment എട്ടുവയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയ്‌ക്ക് 104 വർഷം കഠിന തടവ്