ETV Bharat / state

ശബരിമലയില്‍ ഇന്ന് മകരവിളക്ക്; പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും, സായൂജ്യമടയാന്‍ ഭക്തലക്ഷങ്ങള്‍ - SABARIMALA MAKARAVILAKKU 2025

മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല. മകര വിളക്ക് ദർശനത്തിനായി ഒന്നര ലക്ഷത്തോളം ഭക്തരെയാണ് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്.

MAKARA JYOTHI TIME  SABARIMALA NEWS  മകരവിളക്ക് ശബരിമല  SABARIMALA DEEPARADHANA
sabarimala (IANS)
author img

By ETV Bharat Kerala Team

Published : Jan 14, 2025, 6:43 AM IST

പത്തനംതിട്ട: ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമേകാന്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. വൈകുന്നേരം ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെ നിന്ന് സോപാനത്തിലേക്കും ആനയിക്കും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് തിരുവാഭരണം ചാർത്തി വൈകുന്നേരം 6.40ന് ദീപാരാധന നടത്തും.

ഈ സമയം ആകാശത്ത് മകര നക്ഷത്രവും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും തെളിയും. പതിനായിരക്കണക്കിന് ഭക്തരാണ് മകര ജ്യോതി ദര്‍ശിക്കാന്‍ ശബരിമലയുടെ വിവിധ ഭാഗങ്ങളിലായി മണിക്കൂറുകളോളം തമ്പടിച്ചു കഴിയുന്നത്. പമ്പയിലും നിലക്കലിലും സന്നിധാനത്തും മകര ജ്യോതി ദര്‍ശനത്തിന് പ്രത്യേക സ്പോട്ടുകള്‍ പൊലീസും ദേവസ്വം ബോര്‍ഡും അനുവദിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിലയ്ക്കലില്‍ പടിഞ്ഞാറേ കോളനി, ഇലവുങ്കല്‍, അട്ടത്തോട്, നെല്ലിമല, അയ്യന്‍മല എന്നീ അഞ്ച് സ്പോട്ടുകളില്‍ ഭക്തര്‍ക്ക് മകര ജ്യോതി വീക്ഷിക്കാം. പമ്പയില്‍ ഹില്‍ടോപ്പ്, ഹില്‍ടോപ്പ് മധ്യ ഭാഗം വലിയാനവട്ടം എന്നീ മൂന്ന് സ്പോട്ടുകള്‍ സജ്ജമാണ്. സന്നിധാനത്ത് തിരുമുറ്റത്തിന്‍റെ തെക്കു ഭാഗം, അന്നദാന മണ്ഡപത്തിന്‍റെ മുന്‍വശം, ജ്യോതിനഗര്‍, ഫോറസ്റ്റ് ഓഫിസ് പരിസരം, പാണ്ടിത്താവളം, വാട്ടര്‍ അതോറിറ്റി ഓഫിസ് പരിസരം എന്നിവിടങ്ങളിലും മകര ജ്യോതി ദര്‍ശിക്കാം.

ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ജനുവരി 20ന് ആണ് മകരവിളക്ക് ഉത്സവത്തിന് ശേഷം ശബരിമല നട അടക്കുക. മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ഇതിനകം തന്നെ സന്നിധാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കായി സന്നിധാനത്തും വിവിധ കേന്ദ്രങ്ങളിലുമായി 5,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച രാവിലെ അവസാനവട്ട പരിശോധന പൂർത്തിയാക്കിയിരുന്നു.

ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്, ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എസ്. ശ്രീജിത്ത്, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആ൪. ജയകൃഷ്‌ണന്‍, സന്നിധാനം സ്പെഷ്യൽ ഓഫിസർ വി. അജിത്ത്, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും മറ്റിടങ്ങളിലും തമ്പടിച്ചിരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസിന്‍റെയും വനംവകുപ്പിന്‍റെയും റാപ്പിഡ് ആക്ഷ൯ ഫോഴ്‌സിന്‍റെയും മറ്റ് സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ALSO READ: മകര ജ്യോതി ദര്‍ശിച്ച് സായൂജ്യമടയാന്‍ ഭക്‌തര്‍; സന്നിധാനത്തെ ഓരോ ചടങ്ങുകളും വിശദമായി അറിയാം... - SABARIMALA MAKARAVILAKKU

മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പൊലീസിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാന്‍ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഒന്നര ലക്ഷത്തോളം ഭക്തരെയാണ് മകര വിളക്ക് ദർശനത്തിനായി സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്.

മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യു​ള്ള ശു​ദ്ധി​ക്രി​യ​ക​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. ബ്രഹ്മശ്രീ കണ്ഠരര് ബ്രഹ്മദത്തന്‍റെ കാർമ്മികത്വത്തിൽ കലശപൂജയും, ശുദ്ധിക്രിയയും നടന്നു. ശബരി മലയില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊതുവേ ആകാശം മേഘാവൃതമായിരിക്കും. പമ്പയിലും നിലയ്ക്കലിലും ഉച്ച കഴിഞ്ഞ് മിതമായ തോതില്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ട്.

ഇന്ന് സംക്രമസന്ധ്യയിൽ തെളിയുന്ന മകരജ്യോതിയും മകര നക്ഷത്രവും ദർശിക്കാൻ ശരണമന്ത്രങ്ങളുമായി പൊന്നമ്പലമേട്ടിൽ പതിനായിരങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. വൈകിട്ട് അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് ദിവ്യദർശനം.

ഇന്ന് പുലർച്ചെ മൂന്നിനാണ് നടതുറന്നത്. 8.50നാണ് മകര സംക്രമ പൂജ. കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യും. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. 6.15ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിക്കും.

പതിനെട്ടാം പടി കയറിയെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് രാജീവരരും കണ്ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. 6.30ന് നടയടച്ച് തിരുവാഭരണം ചാർത്തി ദീപാരാധന. നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയും.

രാത്രി മണി മണ്ഡപത്തിൽ കളമെഴുത്ത്. തുടർന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നെള്ളത്തും നായാട്ടുവിളിയും. 17വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 18 വരെയുണ്ടാകും.

18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നെള്ളത്ത്. 19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതി. 19ന് രാത്രി നടയടയ്ക്കും വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നെള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം അയ്യപ്പസ്വാമിയെ ഭസ്‌മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കിയ ശേഷം നടയടയ്ക്കും.

കനത്ത സുരക്ഷ

ശ​ബ​രി​മ​ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ഭ​ക്ത​ർ സം​ഗ​മി​ക്കു​ന്ന ദി​നം​കൂ​ടി​യാ​ണി​ന്ന്. മരകവിളക്ക് ദർശനത്തിനായി അഭൂതപുർവമായ തിരക്കാണ് പൂങ്കാവനത്തിൽ. പൊലീസും വിവിധ സേനകളും കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മകരജ്യോതി ദർശിക്കുന്നതിന് കെട്ടിടങ്ങൾക്കും മരങ്ങൾക്കും മുകളിൽ കയറുന്നതിന് കർശനമായ വിലക്കുണ്ട്.

മ​ല​മു​ക​ളി​ൽ തെ​ളി​യു​ന്ന ജ്യോ​തി​യു​ടെ പു​ണ്യ​ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത് ഭക്തസഹസ്ര​ങ്ങ​ളാ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്‌താ ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി മ​ഹാ​ദീ​പാ​രാ​ധ​ന ന​ട​ക്കു​മ്പോള്‍ പൊ​ന്ന​മ്പ​ല​മേ​ട്ടി​ലാ​ണ് മ​ക​ര​വി​ളക്ക് തെ​ളി​യുന്നത്. മ​ക​ര​ജ്യോ​തി​യും സം​ക്ര​മ​ന​ക്ഷ​ത്ര​വും ക​ണ്ട് ദീ​പാ​രാ​ധ​ന​യു​ടെ പു​ണ്യ​വും നേ​ടി അ​യ്യ​പ്പ​ഭ​ക്ത​ർ മ​ല​യി​റ​ങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.