കേരളം

kerala

ETV Bharat / state

മോഹൻലാലിനെ അധിക്ഷേപിച്ച കേസ്: യൂട്യൂബർ 'ചെകുത്താൻ' അറസ്റ്റിൽ - YOUTUBER CHEKUTHAN IN CUSTODY - YOUTUBER CHEKUTHAN IN CUSTODY

വയനാട് ഉരുൾപൊട്ടലുണ്ടായ മേഖല സന്ദർശിക്കാൻ സെനിക വേഷത്തിലെത്തിയ മോഹൻലാലിനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ. ചെകുത്താൻ എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമയാണ് അറസ്റ്റിലായത്. നടൻ സിദ്ദിഖിന്‍റെ പരാതിയിലാണ് നടപടി.

DEFAMATORY COMMENTS ON MOHANLAL  മോഹൻലാലിനെ അധിക്ഷേപിച്ചു  യൂട്യൂബർ ചെകുത്താൻ കസ്റ്റഡിയില്‍  CYBER ATTACK AGAINST MOHANLAL
Youtuber Aju Alex & Mohanlal (ETV Bharat)

By ETV Bharat Kerala Team

Published : Aug 9, 2024, 4:01 PM IST

പത്തനംതിട്ട: വയനാട്ടിലെ ദുരന്ത മേഖലയില്‍ രക്ഷാപ്രവർത്തനത്തിന് സൈനിക വേഷത്തിലെത്തിയ ടെറിട്ടോറിയല്‍ ആർമി ലഫ്റ്റനന്‍റ് കേണലും നടനുമായ മോഹൻലാലിനെതിരെ സമൂഹ മാധ്യമം വഴി അപകീർത്തിപരമായ പരമാർശം നടത്തിയ യൂട്യൂബർ പിടിയിൽ. ചെകുത്താൻ എന്ന യൂട്യൂബ് ചാനല്‍ ഉടമയായ തിരുവല്ല സ്വദേശി അജു അലക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

മലയാളം അഭിനേതാക്കളുടെ സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്‍റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192, 296(b), കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. പോസ്റ്റ് വിവാദമാകുകയും പൊലീസിൽ കേസ് ആകുകയും ചെയ്തോടെ ഇയാൾ ഒളിവിൽ പോയിരുന്നു. മോഹൻലാലിന്‍റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്‍റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്റ്റർ ചെയ്‌ത എഫ്‌ഐആറില്‍ പറയുന്നു.

യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവർ കാണുന്നതിനും സമൂഹമാധ്യത്തില്‍ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിന്‍റെ ആരാധകരില്‍ വിദ്വേഷം ജനിപ്പിച്ച്‌ സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങള്‍ നടത്തിയെന്നും എഫ്ഐആറിലുണ്ട്.

ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനൻ്റ് കേണല്‍ പദവി വഹിക്കുന്ന മോഹൻലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്‌സ് ഇയാളുടെ 'ചെകുത്താൻ' എന്ന യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്.

Also Read: മോഹൻ ലാലിന് എന്തിനാണ് പബ്ലിസിറ്റി?: വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ അശോക് കുമാർ

ABOUT THE AUTHOR

...view details