കോഴിക്കോട് : രാമനാട്ടുകരയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം വീട്ടിലെ കിണറിൽ കണ്ടെത്തി. രാമനാട്ടുകര ഫ്രണ്ട്സ് പ്ലൈവുഡ് കമ്പനി ഉടമയായ പെരിഞ്ചീരി പറമ്പ് സുധീഷാണ് (44) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണി മുതലാണ് സുധീഷിനെ കാണാതായത്.
രാവിലെ സുധീഷിനെ കാണാതായതോടെ ഭാര്യ ബന്ധുക്കളെയും പരിസരവാസികളെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് വീട്ടിലെ കിണറിൽ ഉണ്ടോ എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്‌സിനെ വിവരമറിക്കുകയായിരുന്നു.