കാസർകോട്: കോൺഗ്രസിൽ അഭിപ്രായ ഭിന്നത സ്വാഭാവികമാണെന്നും എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുള്ളതാണ് കോൺഗ്രസെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അഭിപ്രായ വ്യത്യാസം കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ നൽകുന്നത് പലതും തെറ്റായ വാർത്തകളാണ്. അത്തരം വാർത്തകൾ കണ്ട് മനോവികാരം തളരരുത്. ജനാധിപത്യ പാർട്ടിയിൽ അഭിപ്രായ വ്യത്യാസവും പിണക്കങ്ങളും സ്വാഭാവികമാണ്. എന്നാൽ നേതാക്കൾ ഒറ്റക്കെട്ടാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേതാക്കളുടെ പഞ്ചായത്തിൽ തമ്മിലടിച്ച് ഭരണം കളഞ്ഞാൽ പിന്നെ ആ വ്യക്തി നേതാവായി ഇരിക്കില്ലെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി. പിണറായിയെ വലിച്ചിട്ട് കോൺഗ്രസ് സർക്കാരുണ്ടാക്കുക എന്നതാണ് ഒറ്റ ലക്ഷ്യം. വെറുപ്പിൽ സർവ്വകാല റെക്കോർഡ് നേടിയ വ്യക്തികയാണ് പിണറായി വിജയനെന്നും കെസി വേണുഗോപാൽ പറഞ്ഞു.
മാധ്യമങ്ങൾക്ക് വിമർശനം
ചെറിയ കാര്യങ്ങൾ വലുതാക്കി മാറ്റുന്നത് മാധ്യമങ്ങളാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ യോജിച്ച് പോകുന്നത് അവർക്ക് വാർത്തയല്ല. അതുകൊണ്ടാണ് ഭിന്നതയുണ്ടെന്ന് മാധ്യമങ്ങൾ പറഞ്ഞ് വലുതാക്കുന്നത്. പാർട്ടിയെ തകർക്കാൻ വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.