കേരളം

kerala

ETV Bharat / state

അങ്കമാലിയില്‍ ബാറില്‍ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു - YOUTH STABBED TO DEATH

അങ്കമാലിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കിടങ്ങൂർ സ്വദേശി ആഷിക് മനോഹരനാണ് മരിച്ചത്. ബാറിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് യുവാവിന് കുത്തേറ്റത്.

YOUTH STABBED TO DEATH IN ERNAKULAM  YOUTH STABBED TO DEATH IN BAR  CLASHES IN BAR IN ANGAMALY  അങ്കമാലിയില്‍ ബാറില്‍ സംഘര്‍ഷം
Angamaly (ETV Bharat)

By ETV Bharat Kerala Team

Published : Oct 16, 2024, 9:25 AM IST

എറണാകുളം:അങ്കമാലിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അങ്കമാലി കിടങ്ങൂർ സ്വദേശി ആഷിക് മനോഹരനാണ് (32) മരിച്ചത്. ഇന്നലെ (ഒക്‌ടോബര്‍ 15) രാവിലെ 11.30 ഓടെയാണ് സംഭവം.

അങ്കമാലി കെഎസ്‌ആർടിസി സ്റ്റാൻ്റിന് സമീപമുള്ള ഹിൽസ് പാർക്ക് ബാറിലാണ് സംഘർഷമുണ്ടായത്. കുത്തേറ്റ ആഷിഖിനെ ഉടൻ ആശുപത്രിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഗുണ്ട സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് സൂചന.

അങ്കമാലിയില്‍ ബാറില്‍ സംഘര്‍ഷം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മരിച്ച ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞയാഴ്‌ചയാണ് ആഷിഖ് ജാമ്യത്തിലറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് അങ്കമാലി പൊലീസ്.

Also Read:നവീന്‍ ബാബുവിന്‍റെ മരണം; കണ്ണൂരിലും മലയാലപ്പുഴയിലും ഹര്‍ത്താല്‍, അവധിയെടുത്ത് റവന്യൂ ഉദ്യോഗസ്ഥര്‍, സംസ്‌കാരം നാളെ.

ABOUT THE AUTHOR

...view details