കോഴിക്കോട്:ഹോമിയോ ഡോക്‌ടറിൽ നിന്നാണ് പിഎസ്‌സി കോഴ പണം വാങ്ങിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. പണം മടക്കി നൽകിയില്ലെങ്കിൽ വാർത്ത സമ്മേളനം വിളിക്കുമെന്ന് പറഞ്ഞപ്പോഴാണ് മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാന കമ്മറ്റിയിൽ പരാതി പറഞ്ഞത്. ഇതിനിടെ പണം മടക്കി നൽകി വിഷയം ഒത്തു തീർപ്പാക്കിയെന്നും പണം നൽകിയത് പ്രമോദ് കോട്ടൂളിയല്ലെന്നും ഫിറോസ് പറഞ്ഞു.
'പിഎസ്‌സി കോഴ വാങ്ങിയത് ഹോമിയോ ഡോക്‌ടറിൽ നിന്ന്'; കോഴിക്കോട് മിനി കാബിനറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പി കെ ഫിറോസ് - PK Firoz about psc bribe case - PK FIROZ ABOUT PSC BRIBE CASE
വാർത്ത സമ്മേളനം വിളിക്കുമെന്ന് പറഞ്ഞപ്പോഴാണ് മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാന കമ്മറ്റിയിൽ പരാതി പറഞ്ഞത്. ഇതിനിടെ പണം മടക്കി നൽകി വിഷയം ഒത്തു തീർപ്പാക്കിയെന്നും പി കെ ഫിറോസ്.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് (ETV Bharat)
Published : Jul 8, 2024, 1:42 PM IST
|Updated : Jul 8, 2024, 2:12 PM IST
പരാതി നൽകിയാൽ ജയിലിൽ അടയ്ക്കുമെന്ന് ഡോക്‌ടറെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ ഭയന്നു കഴിയുകയാണെന്നും ഫിറോസ് സൂചിപ്പിച്ചു. പ്രമോദ് കോട്ടൂളിക്കെതിരെ മാത്രം അന്വേഷണം പോരെന്നും അദ്ദേഹം ചെറിയ മീനാണെന്നും കോഴിക്കോട് കേന്ദ്രീകരിച്ച് മിനി കാബിനറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു.
Last Updated : Jul 8, 2024, 2:12 PM IST