ഇടുക്കി : മാങ്കുളം പെരുമ്പന്‍കുത്തില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. മാങ്കുളം തൊണ്ണൂറ്റാറ് സ്വദേശി വിഷ്‌ണു ആണ് മരണപ്പെട്ടത്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങവെ മുങ്ങിപ്പോകുകയായിരുന്നു. ഇന്ന് (ഓഗസ്റ്റ് 25) ഉച്ചയോടെയായിരുന്നു അപകടം. യുവാവിന് ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ സമീപവാസികള്‍ ഓടിയെത്തി.
മാങ്കുളം പെരുമ്പന്‍കുത്തില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു - YOUTH DROWN TO DEATH IN IDUKKI - YOUTH DROWN TO DEATH IN IDUKKI
പുഴയില്‍ കുളിക്കാന്‍ ഇറങ്ങവെ മുങ്ങിപ്പോകുകയായിരുന്നു. കയത്തില്‍ മുങ്ങിയ വിഷ്‌ണുവിനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Published : Aug 25, 2024, 5:49 PM IST
തുടര്‍ന്ന് പുഴയിലെ കയത്തില്‍ മുങ്ങിയ വിഷ്‌ണുവിനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തൊണ്ണൂറ്റാറ് കടത്തോട്ട് വിജയന്‍ സോണിയ ദമ്പതികളുടെ മകനാണ് മരണപ്പെട്ട വിഷ്‌ണു. മനു, മീനു എന്നിവര്‍ സഹോദരങ്ങളാണ്. അടിമാലിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
Also Read:കരമനയാറ്റില്‍ കുടുംബത്തിലെ നാല് പേര്‍ മുങ്ങിമരിച്ചു; മരിച്ചവരില്‍ ഐജിയുടെ ഡ്രൈവറും മകനും