കേരളം

kerala

ETV Bharat / state

യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചു പറിച്ച സംഭവം; കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി അറസ്റ്റിൽ - Young man genitals bitten off - YOUNG MAN GENITALS BITTEN OFF

അടിപിടിക്കിടെ യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചു പറിച്ച സംഭവത്തില്‍ തിരുവല്ല പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ ക്രിമിനൽ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടര്‍ കോട്ടയത്ത് പിടിയിലായി.

PATHANAMTHITTA THIRUVALLA FIGHT  GENITAL BITTEN OFF THIRUVALLA BAR  ജനനേന്ദ്രിയം കടിച്ചുപറിച്ചു അടിപിടി  തിരുവല്ല യുവാക്കള്‍ സംഘര്‍ഷം
ACCUSED SUBIN ALEXANDER (ETV Bharat)

By ETV Bharat Kerala Team

Published : Aug 10, 2024, 11:12 AM IST

പത്തനംതിട്ട : തിരുവല്ല നഗരത്തിലെ ബാര്‍ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ യുവാവിന്‍റെ വൃഷണം കടിച്ചു പറിച്ച സംഭവത്തില്‍ തിരുവല്ല പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ ക്രിമിനൽ കേസ് പ്രതി പിടിയിലായി. ചൊവ്വാഴ്‌ച രാത്രി പത്തോടെ തിരുവല്ല സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ തിരുവല്ല കുറ്റപ്പുഴ പാപ്പിനിവേലില്‍ വീട്ടില്‍ സുബിന്‍ അലക്‌സാണ്ടറിനെയാണ് (28) കോട്ടയത്ത് നിന്നും പൊലീസ് പിടികൂടിയത്.

തിരുവല്ല കുറ്റപ്പുഴ അമ്പാടി വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന സവീഷ് സോമനെയാണ് (35) പ്രതി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് ഇയാൾ ചാടിപ്പോയത്.

തിരുവല്ല നഗരമധ്യത്തിലെ ബാര്‍ പരിസരത്ത് ചൊവ്വാഴ്‌ച വൈകിട്ട് ആറോടെയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ബാറില്‍ നിന്നും മദ്യപിച്ചിറങ്ങിയ സുബിന്‍ ഫോൺ ചെയ്യാൻ എന്ന ഭാവേന സവീഷിന്‍റെ മൊബൈല്‍ ഫോണ്‍ വാങ്ങി. തുടര്‍ന്ന് ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ 3,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്.

വൃഷണത്തില്‍ ഗുരുതര പരുക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ബാര്‍ പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്ത സുബിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
വീട് കയറിയുള്ള ആക്രമണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സുബിനെ 2023-ല്‍ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിന്‍ വീണ്ടും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Also Read :വിവാഹത്തിന് വിസമ്മതിച്ചു; കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ച് ഡോക്‌ടറായ യുവതി

ABOUT THE AUTHOR

...view details