മലപ്പുറം: പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു (Young man called for questioning dies at Pandikkad police station). പന്തലൂർ കടമ്പോട് സ്വദേശി മൊയ്‌തീൻകുട്ടി ആലുങ്ങലാണ് മരിച്ചത്. പന്തല്ലൂരിൽ നടന്ന ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാളെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. ഇതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ വച്ച് കുഴഞ്ഞ് വീണ മൊയ്‌തീൻകുട്ടിയെ ഉടൻ തന്നെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര ഹൃദയ സംബന്ധമായ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതോടെ മൊയ്‌തീൻ കുട്ടിയെ പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് തീവ്ര പ്രചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.