ETV Bharat / bharat

മാനനഷ്‌ട കേസ്; മുഖ്യമന്ത്രി അതിഷിക്കും എംപി സഞ്ജയ് സിങ്ങിനും ഡല്‍ഹി കോടതിയുടെ നോട്ടിസ് - DELHI COURT ISSUES NOTICE TO ATISHI

മുൻ കോൺഗ്രസ് എംപി സമർപ്പിച്ച മാനനഷ്‌ട പരാതിയിലാണ് ഡൽഹി കോടതി നോട്ടിസയച്ചത്.

ATISHI MP SANJAY SINGH DEFAMATION  DELHI ASSEMBLY ELECTION 2025  ഡല്‍ഹി മുഖ്യമന്ത്രി അതിഷി  ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്
Delhi CM Atishi and AAP MP Sanjay Singh (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 16, 2025, 1:04 PM IST

Updated : Feb 6, 2025, 12:00 PM IST

ന്യൂഡൽഹി: മാനനഷ്‌ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കും എഎപി എംപി സഞ്ജയ് സിങ്ങിനും കോടതി നോട്ടിസ്. മുൻ കോൺഗ്രസ് എംപി സന്ദീപ് ദീക്ഷിത് സമർപ്പിച്ച മാനനഷ്‌ട പരാതിയിലാണ് ഡൽഹി കോടതി നോട്ടിസയച്ചത്.

ജനുവരി 27-നകം മറുപടി നല്‍കണമെന്ന് അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരസ് ദലാൽ ഇരുവരോടും നിർദേശിച്ചു. ജനുവരി 27ന് കേസില്‍ കൂടുതൽ വാദം കേൾക്കും.

സന്ദീപ് ദീക്ഷിത് ബിജെപിയിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയതായി അതിഷിയും സഞ്ജയ് സിങ്ങും ഒരു പത്രസമ്മേളനത്തിൽ ആരോപിച്ചതായി പരാതിയില്‍ പറയുന്നു. എഎപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ബിജെപിയുമായി ഒത്തുകളിച്ചുവെന്നും പത്രസമ്മേളനത്തില്‍ ആരോപിച്ചതായി പറയുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.

അതിഷിയും സഞ്‌ജയ് സിങ്ങും മനഃപൂർവം തന്നെ അപമാനിക്കാനാണ് പരാമര്‍ശം നടത്തിയത് എന്നാണ് സന്ദീപ് ദീക്ഷിതിന്‍റെ പരാതി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ന്യൂഡൽഹി മണ്ഡലത്തിൽ സന്ദീപ് ദീക്ഷിതാണ് മത്സരിക്കുന്നത്.

ഫെബ്രുവരി 5ന് ആണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 8ന് വോട്ടെണ്ണും.

Also Read: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; നാലാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്, പട്ടികയില്‍ അഞ്ച് പേര്‍

Last Updated : Feb 6, 2025, 12:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.