കാസർകോട് : ബദിയടുക്ക മാവിനക്കട്ടയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ് (21) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്‌തീൻ സർവാസ് ചികിത്സയിലാണ്.
കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; തെറിച്ചു വീണ യുവാവ് ഷോക്കേറ്റ് മരിച്ചു - YOUNG MAN DIED IN ACCIDENT - YOUNG MAN DIED IN ACCIDENT
ബദിയടുക്ക മാവിനക്കട്ടയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തെറിച്ചുവീണ യുവാവ് ഷോക്കറ്റ് മരിച്ചു. സഹോദരൻ ചികിത്സയിൽ.
കലന്തർ ഷമ്മാസ് (ETV Bharat)
Published : Jul 13, 2024, 11:11 AM IST
ഇന്നലെ രാത്രി 11 നാണ് അപകടം നടന്നത്. ഷമ്മാസിനെ രക്ഷിക്കുന്നതിനിടയിലാണ് മൊയ്‌തീൻ സർവാസിന് ഷോക്കടിച്ചത്. കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചപ്പോൾ ഷമ്മാസ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഷോക്കേറ്റ ഷമ്മാസിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല.