പത്തനംതിട്ട:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 2 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ലയിലെ
തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. തിരുമൂലപുരം എസ്എൻവി സ്‌കൂൾ കവിയൂർ, ഇടക്കാട് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. ഏഴ് കുടുംബങ്ങളിലെ 20 പേരാണ് ക്യാമ്പുകളിലുള്ളത്. കവിയൂർ ക്യാമ്പിൽ ആറ് കുടുംബങ്ങളിലെ 17 പേരും തിരുമൂലപുരം ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുമാണ് കഴിയുന്നത്.
ജില്ലയില്‍ മേയ് 30 മുതല്‍ ജൂണ്‍ രണ്ടുവരെ മഞ്ഞ അലര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. അതിതീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്തണം. വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും കാലാവസ്ഥ മുന്നറിയിപ്പുകളും വിലയിരുത്തണം.
പത്തനംതിട്ടയില്‍ ജൂണ്‍ 2 വരെ മഞ്ഞ അലര്‍ട്ട്; രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു - Yellow alert in Pathanamthitta - YELLOW ALERT IN PATHANAMTHITTA
പത്തനംതിട്ട ജില്ലയില്‍ നാളെ മുതല്‍ മഞ്ഞ അലര്‍ട്ട്. ജൂണ്‍ രണ്ട് വരെയാണ് മുന്നറിയിപ്പുള്ളത്. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങളും അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ മേയ് 30 മുതല്‍ ജൂണ്‍ 2 വരെ മഞ്ഞ അലര്‍ട്ട്;രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു (ETV Bharat)
Published : May 29, 2024, 10:53 PM IST
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
- കളക്‌ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915
- കോഴഞ്ചേരി തഹസില്‍ദാര്‍: 0468 2222221, 9447712221
- മല്ലപ്പള്ളി തഹസില്‍ദാര്‍: 0469 2682293, 9447014293
- അടൂര്‍ തഹസില്‍ദാര്‍: 04734 224826, 9447034826
- റാന്നി തഹസില്‍ദാര്‍: 04735 227442, 9447049214
- തിരുവല്ല തഹസില്‍ദാര്‍: 0469 2601303, 9447059203
- കോന്നി തഹസില്‍ദാര്‍: 0468 2240087, 9446318980
- തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്: 9496042633
- ടോള്‍ ഫ്രീ: 1077, 1070
- കെഎസ്ഇബി: 1056, 1912
Also Read:കനത്ത മഴയിൽ തലസ്ഥാനത്ത് വെള്ളക്കെട്ട്; നഗരമധ്യത്തിലെ തോടുകൾ കര കവിഞ്ഞു