കണ്ണൂർ :പയ്യന്നൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
ദുരൂഹത; പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ - woman found dead - WOMAN FOUND DEAD
യുവതിയെ അന്നൂർ കൊരവയലിലെ ഒരു വീട്ടിൽ മരിച്ച നിലയിലും യുവാവിനെ മാതമംഗലത്ത് ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്.
death (Source: ETV Bharat Reporter)
Published : May 5, 2024, 1:18 PM IST
ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. ഒരാഴ്‌ചത്തേക്ക് ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെ ഏൽപ്പിക്കുകയായിരുന്നു. മാതമംഗലത്താണ് സുദർശൻ പ്രസാദിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.