തിരുവനന്തപുരം: നെടുമങ്ങാട് കാറിന് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം. തൊളിക്കോട് സ്വദേശി മോളിയാണ് (42) മരിച്ചത്. നെടുമങ്ങാട് കരകുളത്ത് ആറാംകല്ലില്‍ ഇന്ന് (ജൂലൈ 16) രാത്രി 8 മണിയോടെയാണ് സംഭവം. ബ്യൂട്ടിപാർലർ നടത്തുകയാണ് മോളി. സ്ഥാപനം അടച്ച ശേഷം വീട്ടിലേക്ക് പോകാനായി സുഹൃത്തിന്‍റെ കാറിൽ ഇരിക്കുകയായിരുന്നു. സുഹൃത്ത് ഭക്ഷണം വാങ്ങാനായി കടയിലേക്ക് പോയ സമയത്താണ് മരം വീണത്.
കാറിന് മുകളില്‍ മരം വീണു; യുവതിക്ക് ദാരുണാന്ത്യം - Tree Fell On The Car - TREE FELL ON THE CAR
മരം കാറിന് മുകളിലേക്ക് മരം വീണ് നെടുമങ്ങാട് കരകുളത്ത് യുവതി മരിച്ചു.
TREE FELL ON THE CAR (ETV Bharat)
Published : Jul 16, 2024, 11:03 PM IST
പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി കാർ പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം– തെങ്കാശി സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായി സ്‌തംഭിച്ചു.
ALSO READ:'ദുരിത' പെയ്‌ത്ത് തുടരുന്നു; സംസ്ഥാനത്ത് മരണം നാലായി