ഇടുക്കി: പീരുമേട്ടിൽ ദേശീയപാതയോരത്ത് സ്‌കൂളിന് മുന്നിൽ ബസ് കാത്തുനിന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കാട്ടനയെ കണ്ട് ഭയന്ന കുട്ടികൾ സ്‌കൂൾ വളപ്പിലേക്ക് ഓടിരക്ഷപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പീരുമേട് മരിയ ഗിരി സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. കുട്ടികളിൽ ചിലർ ബസ് കാത്തു നിൽക്കുമ്പോള്‍ സമീപത്തെ കാട്ടിൽ നിന്ന് ആന റോഡിലേക്ക് ഇറങ്ങി വരികയായിരുന്നു.
ആനയെ കണ്ടതോടെ കുട്ടികൾ പരിഭ്രാന്തരായി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്നുപോയതിനാൽ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. പരിഭ്രാന്തി സൃഷ്‌ടിച്ച കാട്ടാന അല്‍പ നേരത്തിന് ശേഷം തട്ടാത്തികാനം ഭാഗത്തെ യൂക്കാലി തോട്ടത്തിലേക്ക് ഓടിക്കയറി.
Also Read:കലിതുള്ളി പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; നിലവിളിച്ച് ഭയന്നോടി തൊഴിലാളികള്‍: വീഡിയോ