കാസർകോട്: കുമ്പള ഗോപാല കൃഷ്‌ണ ക്ഷേത്രത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര ഭാരവാഹികളായ കെ സദാനന്ദ കാമത്ത്, എസ് സദാനന്ദ കാമത്ത്, മധുസൂദന കാമത്ത്, ലക്ഷ്‌മണ പ്രഭു, സുധാകര കാമത്ത് എന്നിവർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ രാത്രി പത്തരയോടെയാണ് വെടിക്കെട്ട് നടത്തിയത്. കഴിഞ്ഞ ദിവസം കുണ്ടംകുഴി പഞ്ച ലിംഗേശ്വര ക്ഷേത്ര ഭാരവാഹികൾക്കെതിരെയും ആദൂർ പൊലീസും സമാന കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. നേരത്തെ നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീണ് വൻ അപകടം നടന്നിരുന്നു.
അന്നത്തെ അപകടത്തില്‍ ആറുപേർ മരിക്കുകയും നൂറോളംപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ് ഉത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.