വയനാട്: മണ്ണുണ്ടി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ മണ്ണുണ്ടി കോളനി മേഖലയില്‍ നിന്നും ആളുകളെ മാറ്റി. സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായാണ് മണ്ണുണ്ടിയില്‍ നിന്നും ആളുകളെ മാറ്റിയത്. ഡ്രോണ്‍ വഴി ദൗത്യസംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ആനയുടെ ദൃശ്യം വനം വകുപ്പിന് ലഭിച്ചു. അടിക്കാട് നിറഞ്ഞ മേഖലയില്‍ ആര്‍ആര്‍ടി സംഘം ദൗത്യം തുടരുകയാണ്. ആനയുടെ സഞ്ചാര ഗതി അടിക്കടി മാറുന്നത് വനം വകുപ്പിന് തലവേദനയാകുന്നതായാണ് സൂചന.
വനപാലകരെ വലച്ച് ആനയുടെ സഞ്ചാരം; മണ്ണുണ്ടി കോളനി മേഖലയില്‍ നിന്നും ആളുകളെ മാറ്റി
കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മണ്ണുണ്ടി കോളനിയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കാട്ടാനയുടെ സഞ്ചാര പാത അടിക്കടി മാറുന്നത് വനപാലകര്‍ക്ക് തലവേദന സൃഷ്‌ടിക്കുന്നുണ്ട്.
Wild Elephant
Published : Feb 13, 2024, 3:29 PM IST