ഇടുക്കി :കടുത്ത വേനലിൽ കാട്ടാനക്കൂട്ടം കാടുവിട്ട് നാട്ടിലേക്കിറങ്ങുമ്പോൾ ഇടുക്കിയില്‍ പെയ്‌തിറങ്ങുന്നത് കണ്ണീരിന്‍റെ വേനല്‍ മഴ. രണ്ടുമാസത്തിനിടയില്‍ ജില്ലയില്‍ പൊലിഞ്ഞത് നാല് ജീവനുകളാണ്. അടുത്ത ഇര ആരെന്ന ആശങ്കയിലാണ് ജനം. പതിവുപോലെ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഇറങ്ങിയവരാണ് ആനക്കലിക്ക് ഇരയായത്. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടവരും നിരവധി.
വനാതിര്‍ത്തിയോട് ചേർന്നുള്ള ഗ്രാമപ്രദേശത്ത് പടയപ്പയുടെ സാന്നിധ്യമുണ്ട്. പടയപ്പ വാഹനങ്ങൾ തടയുന്നതും മറ്റും ഇവിടെ പതിവുകാഴ്‌ചയാണ്. ബി എൽ റാമിലും സിങ്കുകണ്ടത്തും തമ്പടിച്ചിരിയ്ക്കുകയാണ് ചക്ക കൊമ്പനും മൊട്ടവാലനും. ഈ കാട്ടാനക്കൂട്ടം കർഷകർക്കും ഗ്രാമവാസികൾക്കും ഉണ്ടാക്കുന്ന നഷ്‌ടം ചെറുതല്ല.