കേരളം

kerala

ETV Bharat / state

കാടുകയറിയ പടയപ്പ വീണ്ടും മൂന്നാറിലെ ജനവാസ മേഖലയില്‍: കൃഷി നശിപ്പിച്ചു - Padayappa at Munnar Kuttiyar Valley - PADAYAPPA AT MUNNAR KUTTIYAR VALLEY

മൂന്നാറിലെ കുറ്റിയാര്‍വാലി മേഖലയിലാണ് പടയപ്പ എത്തിയത്. കാടുകയറിയ പടയപ്പ വീണ്ടും ജനവാസമേഖലയിലെത്തിയതോടെ ഭീതിയിലാണ് പ്രദേശവാസികൾ.

WILD ELEPHANT ATTACK  PADAYAPPA ATTACK AT MUNNAR  പടയപ്പ  കാട്ടാന ആക്രമണം
Padayappa At Munnar: Crops Destroyed

By ETV Bharat Kerala Team

Published : Apr 25, 2024, 7:54 PM IST

കാടുകയറിയ പടയപ്പ വീണ്ടും മൂന്നാറിലെ ജനവാസ മേഖലയില്‍

ഇടുക്കി: കാടുകയറിയ കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും മൂന്നാറിലെ ജനവാസ മേഖലയില്‍. ഇന്നലെ രാത്രിയാണ് കുറ്റിയാര്‍വാലി മേഖലയില്‍ പടയപ്പ ഇറങ്ങിയത്. പടയപ്പ കൃഷികള്‍ നശിപ്പിക്കുകയും മേഖലയില്‍ ഭീതി പടര്‍ത്തുകയും ചെയ്‌തു. ജനവാസ മേഖലയില്‍ നിന്ന് പടയപ്പ ഇനിയും വനത്തിലേക്ക് പിന്‍വാങ്ങിയിട്ടില്ല.

വനപാലകരെത്തി കാട്ടാനയെ ഇവിടെ നിന്ന് തുരത്തിയെങ്കിലും തൊഴിലാളികള്‍ താമസിക്കുന്ന കൊരണ്ടിക്കാട് മേഖലയില്‍ പടയപ്പ നിലയുറപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ പടയപ്പ പതിവായി ജനവാസമേഖലകളിലും റോഡിലും ഇറങ്ങി ഭീതി പരത്തുന്ന സ്ഥിതിയുണ്ടായിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് വനം വകുപ്പിന്‍റെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയിരുന്നു.

തുടർന്ന് കാട്ടിലേക്ക് തുരത്തുന്ന നടപടികള്‍ ആരംഭിച്ച് പടയപ്പയെ കാടു കയറ്റിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ആന ജനവാസമേഖലയില്‍ എത്തിയിട്ടുള്ളത്. ഇതോടെ പ്രദേശത്തെ ജനങ്ങൾ വീണ്ടും ഭീതിയിലായിരിക്കുകയാണ്. മഴക്കാലമാരംഭിച്ച് വനത്തില്‍ തീറ്റയുടെ ലഭ്യത വര്‍ധിക്കുന്നതോടെ ആന പൂര്‍ണ്ണമായി വനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ തൊഴിലാളി കുടുംബങ്ങള്‍.

Also Read: ഇടുക്കിയെ വിടാതെ കാട്ടുകൊമ്പന്‍ പടയപ്പ; വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി ഗതാഗത തടസ്സം സൃഷ്‌ടിച്ചു

ABOUT THE AUTHOR

...view details