കേരളം

kerala

ETV Bharat / state

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം - wild elephant attack in Munnar - WILD ELEPHANT ATTACK IN MUNNAR

മൂന്നാറിലെ ചൊക്കനാട് സൗത്ത് ഡിവിഷനിലാണ് കാട്ടാനകൂട്ടം ആക്രമണം നടത്തിയത്. പ്രദേശത്തെ പലചരക്ക് കടക്കുനേരെ ആക്രമണമുണ്ടാവുന്നത് ഇരുപതാമത്തെ തവണ.

WILD ELEPHANT IN MUNNAR RESIDENTIAL AREA  ജനവാസ മേഖലയിൽ കാട്ടാന ആക്രമണം  മൂന്നാറിൽ കാട്ടാന ആക്രമണം  WILD ELEPHANT ATTACK
wild elephant attack in Munnar (ETV Bharat)

By ETV Bharat Kerala Team

Published : Jun 9, 2024, 3:54 PM IST

കാട്ടാനകൾ കാടിറങ്ങുന്നതിൽ ആശങ്ക (ETV Bharat)

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടാന ആക്രമണം അവസാനിക്കുന്നില്ല. ചൊക്കനാട് സൗത്ത് ഡിവിഷനിലാണ് കാട്ടാനകൾ കൂട്ടമായെത്തി ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

അഞ്ചോളം ആനകൾ ഉൾപ്പെട്ട സംഘമാണ് ജനവാസ മേഖലയിൽ എത്തിയത്. പ്രദേശവാസിയായ പുണ്യവേലിൻ്റെ പലചരക്ക് കട ആന ആക്രമിച്ചു. മുമ്പും നിരവധി തവണ ഈ പലചരക്ക് കടക്കുനേരെ ആനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ അർഹമായ നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് പുണ്യവേൽ പറയുന്നു.

അതേസമയം ജനവാസ മേഖലയിൽ സ്ഥിരസാന്നിധ്യമായ കാട്ടുകൊമ്പൻ പടയപ്പ വനത്തിലേക്ക് ഇനിയും പിൻവാങ്ങിയിട്ടില്ല. വാഗുവരൈ എസ്റ്റേറ്റ് മേഖലയിലാണ് നിലവിൽ പടയപ്പയുടെ സാന്നിധ്യമുള്ളത്. മഴക്കാലമരംഭിച്ചിട്ടും കാട്ടാനകൾ കാടിറങ്ങുന്നതിൽ തൊഴിലാളി കുടുംബങ്ങളിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.

ALSO READ:കാടുകയറ്റിയ ആനകൾ തിരിച്ചെത്തുന്നു; ആനമതില്‍ കെട്ടുന്നത് അനിശ്ചിതത്വത്തിൽ, ആശങ്കയിലായി ആറളത്തെ ജനങ്ങൾ

ABOUT THE AUTHOR

...view details