കേരളം

kerala

ETV Bharat / state

രണ്ട് തവണ ഐപിഎസ്, ഇപ്പോൾ ഐഎഎസ്; മലയാളികളുടെ അഭിമാനമായ സിദ്ധാര്‍ത്ഥ് രാം കുമാറിനെ അറിയാം - WHO IS SIDHARTH RAMKUMAR - WHO IS SIDHARTH RAMKUMAR

Who is Sidharth Ramkumar സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയ സിദ്ധാര്‍ത്ഥ് രാം കുമാർ കൊച്ചി സ്വദേശി UPSC CSE RESULT 2024

WHO IS SIDHARTH RAMKUMAR  സിദ്ധാര്‍ത്ഥ് രാം കുമാർ  CIVIL SERVICE EXAM WINNER  SIDHARTH RAMKUMAR IAS
Sidharth Ramkumar Civil Service Exam 4th Rank Winner

By ETV Bharat Kerala Team

Published : Apr 16, 2024, 4:13 PM IST

Updated : Apr 16, 2024, 5:14 PM IST

കൊച്ചി: ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികളുടെ അഭിമാനമായി മാറിയ സിദ്ധാര്‍ത്ഥ് രാം കുമാര്‍ ആരാണ്. വിശദമായറിയാം ഈ മിടുക്കന്‍റെ വിവരങ്ങള്‍.

കൊച്ചി സ്വദേശിയായ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പള്‍ രാം കുമാറിന്‍റെ മകനാണ് സിദ്ധാര്‍ത്ഥ്. ഇത് അഞ്ചാം തവണയാണ് സിദ്ധാര്‍ത്ഥ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ആകെ അഞ്ചു തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ സിദ്ധാര്‍ത്ഥ് മൂന്നു തവണയും റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. രണ്ടുതവണയും ഐപിഎസായിരുന്നു ലഭിച്ചത്. ഇത്തവണ അഞ്ചാം ശ്രമത്തിലാണ് ഐഎഎസ് കൂടെപ്പോന്നത്.

നാലാം റാങ്ക് തന്നെ ലഭിച്ചതു കാരണം ഐഎഫ്എസ് വേണമെങ്കിലും ലഭിക്കും. കഴിഞ്ഞ തവണ സിദ്ധാര്‍ത്ഥിന് നൂറ്റി ഇരുപത്തിയൊന്നാം റാങ്കായിരുന്നു ലഭിച്ചത്.ആറു മാസമായി ഹൈദരാബാദിലുള്ള സര്‍ദാര്‍വല്ലഭഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനം തുടരുകയാണ് സിദ്ധാര്‍ത്ഥ്. ബംഗാള്‍ കേഡര്‍ ആണ് ഐ പി എസില്‍ ലഭിച്ചത്. പക്ഷേ സിദ്ധാര്‍ത്ഥിന് മോഹം കേരള കേഡര്‍ ഐ പി എസ്സും. അതിനിടെയാണ് വീട്ടുകാരെ അറിയിക്കാതെ സിദ്ധാര്‍ത്ഥ് വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്.

2023 സെപ്റ്റംബറിലായിരുന്നു മെയിന്‍ പരീക്ഷ. തുടര്‍ന്ന് അഭിമുഖം. ഫലം വന്നപ്പോള്‍ നാലാം റാങ്കും. 2019 ല്‍ തിരുവനന്തപുരത്ത് ബി ആര്‍ക്ക് പഠനത്തിനു ശേഷമാണ് സിദ്ധാര്‍ത്ഥ് സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങിയത്.ആനുകാലികങ്ങള്‍ വായിക്കും ഓണ്‍ലൈന്‍ കണ്ടന്‍റുകളും ശേഖരിച്ച് വായിക്കും. ചിന്മയ സ്കൂളിലായിരുന്നു പന്ത്രണ്ടാം ക്ലാസ് വരെ പഠനം. ക്രിക്കറ്ററാകാന്‍ മോഹിച്ച മകനെ ഐ എ സുകാരനാവാന്‍ പ്രേരിപ്പിച്ചത് സ്വന്തം പിതാവായിരുന്നു.ആദ്യ ശ്രമത്തില്‍ പ്രിലിം പോലും പാസാവാന്‍ സിദ്ധാര്‍ത്ഥിന് കഴിഞ്ഞിരുന്നില്ല. 2020 ല്‍ റിസര്‍വ് ലിസ്റ്റിലെത്തി.ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികോം അക്കൗണ്ട്സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസില്‍ ജോലി ലഭിച്ചു. പക്ഷേ ഐ എ എസ് തന്നെയായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ മനസ്സില്‍. തുടര്‍ന്നുള്ള ശ്രമങ്ങളില്‍ 181 , 121 റാങ്കുകളിലെത്തി. അങ്ങിനെ ഐ പി എസിനു ചേരാന്‍ തീരുമാനിച്ചു. അഞ്ചാം ശ്രമത്തിലാണ് നാലാം റാങ്കോടെ ഐ എസ് സ്വന്തമാക്കിയത്. ആരേയും അറിയിക്കാതെയായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. മകന്‍റെ നേട്ടത്തില്‍ അതു കൊണ്ടു തന്നെ ഞെട്ടലിലാണ് അമ്മ രതി രാം കുമാറും അച്ഛനും. സഹോദരന്‍ ആദര്‍ശ് ഹൈക്കോടതി അഭിഭാഷകനാണ്.

Last Updated : Apr 16, 2024, 5:14 PM IST

ABOUT THE AUTHOR

...view details