ഹൈദരാബാദ്: കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (ജനുവരി 7) വൺപ്ലസിൻ്റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണുകളായ വൺപ്ലസ് 13, വൺപ്ലസ് 13 ആർ മോഡലുകൾ പുറത്തിറക്കിയത്. നിരവധി ഫീച്ചറുകളുമായി ഇന്ത്യൻ വിപണിയിലും ആഗോളതലത്തിലും അവതരിപ്പിച്ച ഈ സീരീസ് ഇന്ത്യൻ ടെലികോം രംഗത്തും ചരിത്രം രചിച്ചിരിക്കുകയാണ്. കാരണം ജിയോയുടെ 5.5 ജി അഥവാ അഡ്വാൻസ്‌ഡ് 5ജി നെറ്റ്‌വർക്ക് ഉപയോഗിക്കാൻ കഴിയുന്ന ആദ്യ ഉപകരണമാണിത്.
എന്താണ് 5.5 ജി നെറ്റ്‌വർക്ക്:
5G സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടമാണ് 5.5 ജി നെറ്റ്‌വർക്ക്. 5 ജി അഡ്വാൻസ്‌ഡ് നെറ്റ്‌വർക്ക് എന്നും ഇതിനെ പറയാറുണ്ട്. 5.5 ജി ഉപയോഗിക്കുന്നതോടെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നതിന് പുറമെ ഫോണിന്‍റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താനും സാധിക്കും. 5 ജി നെറ്റ്‌വർക്കുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ നെറ്റ്‌വർക്കിന് മികച്ച വേഗത, കുറഞ്ഞ ലേറ്റൻസി (കാലതാമസം), വിശ്വാസ്യത, മികച്ച കണക്റ്റിവിറ്റി, ഇൻ്റഗ്രേറ്റഡ് ഇൻ്റലിജൻസ് തുടങ്ങിയവ ലഭ്യമാവും.
5.5 ജി നെറ്റ്‌വർക്കിന്‍റെ പ്രയോജനങ്ങൾ:
- മികച്ച ഇൻ്റർനെറ്റ് വേഗത
- കുറഞ്ഞ സമയം കൊണ്ട് ഡാറ്റ കൈമാറാം
- മികച്ച കണക്റ്റിവിറ്റി
- മികച്ച സിഗ്‌നൽ
5G നെറ്റ്‌വർക്കിനേക്കാൾ ഒരു പടി മുന്നിലുള്ള 5.5G നെറ്റ്‌വർക്ക് ഉപയോക്താക്കളുടെ നെറ്റ്‌വർക്ക് അനുഭവം വേറെ തലത്തിലെത്തിക്കുമെന്നതിൽ സംശയമില്ല. 3GPP റിലീസ് 18 സ്റ്റാൻഡേർഡിന് കീഴിലാണ് ഈ 5.5 ജി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. 2028ൽ 5 ജി അഡ്വാൻസ്‌ഡ് നെറ്റ്‌വർക്ക് കൂടുതൽ അപ്‌ഗ്രേഡേഷനുമായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.
5.5 ജി നെറ്റ്‌വർക്കുമായി വൺപ്ലസ് 13:
5.5 ജി നെറ്റ്‌വർക്കുമായെത്തുന്ന ആദ്യത്തെ ഫോണാണ് വൺപ്ലസ് 13. വൺപ്ലസിന്‍റെ സീനിയർ ഗ്ലോബൽ പിആർ മാനേജർ ജെയിംസ് പാറ്റേഴ്‌സൺ ആണ് ഇക്കാര്യം അറിയിച്ചത്. 5.5 ജി ടെക്‌നോളജി ഉപയോഗിക്കുന്നതിലൂടെ വൺപ്ലസ് 13 സീരീസിലെ ഫോണുകൾക്ക് ഒരേസമയം മൂന്ന് വ്യത്യസ്‌ത നെറ്റ്‌വർക്ക് സെല്ലുകളിലേക്ക് കണക്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുകയും ഫോണിന്‍റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും.
Also Read:
- ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ്: വൺപ്ലസ് 13 സീരീസ് അവതരിപ്പിച്ചു: വിൽപ്പന ജനുവരി 10 മുതൽ
- iQOO 13ന് എതിരാളിയാകുമോ വൺപ്ലസ് 13? ആരാണ് കേമൻ ?
- അംബാനിക്ക് വെല്ലുവിളിയായി വോഡഫോൺ ഐഡിയ: 15% ഡിസ്‌കൗണ്ടിൽ 5ജി പ്ലാനുകൾ
- ഇനി പബ്‌ജി വേറെ ലെവൽ: കൂടുതൽ പവർ ഓപ്‌ഷനുകളുമായി പബ്‌ജി മൊബൈൽ 3.6 അപ്‌ഡേറ്റ് എത്തി: എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് വരുന്നു: ലോഞ്ച് ജനുവരി 22ന്; പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും പ്രീ-ബുക്കിങ് ആനുകൂല്യങ്ങളും