ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ സൂപ്പര്‍ താരങ്ങള്‍ പിന്നിലായ പട്ടികയില്‍ ഇന്ത്യയ്‌ക്ക് അഭിമാനമായി ബുംറയും ജയ്‌സ്വാൾ റിഷഭ് പന്തും മാത്രം. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ 908 റേറ്റിങ് പോയിന്‍റുമായി ബൗളിങ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് (841) രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ തിളങ്ങിയ പേസർ സ്‌കോട്ട് ബോളണ്ട് 29 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 9-ാം സ്ഥാനത്തെത്തി. 745 റേറ്റിങ് പോയിന്‍റുമായി ജഡേജയ്‌ക്കൊപ്പം ഒമ്പതാം സ്ഥാനത്താണ്.
മികച്ച 5 ടെസ്റ്റ് ബൗളർമാർ:
- ജസ്പ്രീത് ബുംറ (ഇന്ത്യ) - 908 റേറ്റിങ് പോയിന്‍റ്
- പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ) - 841 റേറ്റിങ് പോയിന്‍റ്
- കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക) - 837 റേറ്റിങ് പോയിന്‍റ്
- ജോഷ് ഹാസിൽവുഡ് (ഓസ്‌ട്രേലിയ) - 835 റേറ്റിങ് പോയിന്‍റ്
- മാർക്കോ ജോൺസൺ (ദക്ഷിണാഫ്രിക്ക) - 785 റേറ്റിങ് പോയിന്‍റ്
ബാറ്റിങ്ങിൽ 739 റേറ്റിങ് പോയിന്‍റ് നേടിയ ഋഷഭ് പന്ത് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് ഒമ്പതാം സ്ഥാനത്തെത്തി. 847 പോയിന്‍റുമായി യുവ ബാറ്റര്‍ ജയ്‌സ്വാൾ നാലാമതാണ്. ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ക്യാപ്റ്റൻ തെംബ ബാവുമ (769) ആറാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഇംഗ്ലണ്ടിന്‍റെ സ്റ്റാർ ബാറ്റ്സ്മാൻ ജോ റൂട്ട് (895) പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. അതേസമയം വിരാട് കോലി 27-ാം സ്ഥാനത്തും രോഹിത് ശര്‍മ 42-ാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.
Boland's impeccable rise ⚡
— ICC (@ICC) January 8, 2025
Jansen closes in on Jadeja 🙌
Perera’s big leap 📈
Multiple new names feature among the top-10 in the latest ICC Men's Rankings.
More ➡️ https://t.co/tbUpfKGhK3 pic.twitter.com/jm7HUTw6I1
മികച്ച 5 ടെസ്റ്റ് ബാറ്ററുമാര്‍:
- ജോ റൂട്ട് (ഇംഗ്ലണ്ട്)- 895 റേറ്റിങ് പോയിന്‍റ്
- ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്)- 876 റേറ്റിങ് പോയിന്‍റ്
- കെയ്ൻ വില്യംസൺ (ന്യൂസിലൻഡ്) - 867 റേറ്റിങ് പോയിന്‍റ്
- യശസ്വി ജയ്‌സ്വാൾ (ഇന്ത്യ) - 847 റേറ്റിങ് പോയിന്‍റ്
- ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ) - 772 റേറ്റിങ് പോയിന്‍റ്
മികച്ച 5 ടെസ്റ്റ് ടീമുകൾ:
ബോർഡർ-ഗവാസ്‌കർ പരമ്പര തോൽവിക്ക് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ വീണു. രണ്ട് സ്ഥാനം ഇടിഞ്ഞ് മൂന്നാം സ്ഥാനത്തെത്തി. 126 റേറ്റിങ് പോയിന്‍റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക (112), രണ്ടാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. ഇന്ത്യ (109), ഇംഗ്ലണ്ട് (105), ന്യൂസിലൻഡ് (87) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- Also Read: പ്രഥമ ഖോ ഖോ ലോകകപ്പിന് പാകിസ്ഥാനില്ല; ഇന്ത്യയുടെ ആദ്യ പോരാട്ടം നേപ്പാളിനെതിരെ - KHO KHO WORLD CUP 2025
- Also Read: ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ല; ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനില്‍ നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട് - CHAMPIONS TROPHY 2025