പത്തനംതിട്ട: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ സിപിഎം വിമതൻ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് മത്സരിച്ച വിമതനായ ആർ കൃഷ്‌ണകുമാർ ആണ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്.
സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട നാല് അംഗങ്ങളും മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും ഒന്നിച്ചു നിന്നതോടെയാണ് കൃഷ്‌ണകുമാറിന് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്. ഏഴ് വോട്ടുകളാണ് കൃഷ്‌ണകുമാറിന് ലഭിച്ചത്. പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ സിപിഎം ജില്ലാ നേതൃത്വം നിർദേശിച്ച സ്ഥാനാർഥിയായ അജിതയാണ് പരാജയപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിജെപി ഭരണത്തിനെതിരായ വിധിയെഴുത്താണ് ഇതെന്ന് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കൃഷ്‌ണകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ വിമതനായി വിജയിച്ച ബിനോയി പ്രസിഡൻ്റായതോടെയാണ് സിപിഎമ്മിലെ അംഗങ്ങള്‍ക്കിടയില്‍ അതൃപ്‌തി ഉടലെടുത്തത്.