ഹൈദരാബാദ്: നടി ഹണിറോസിൻ്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്‌ത വാർത്തയാണ് ഇപ്പോള്‍ ചർച്ച. എന്നാല്‍ ജയില്‍ ടൂറിസത്തിൻ്റെ ഭാഗമായി കാശ് കൊടുത്ത് തെലങ്കാനയിലെ ജയിലിൽ കഴിഞ്ഞ ഒരു ചരിത്രം ബോച്ചെക്ക് ഉണ്ട്. 2018 ലാണ് തെലങ്കാനയിലെ സംഗറെഡി ഹെറിറ്റേജ് ജയിലില്‍ ഫീൽ ദി ജയിൽ ടൂറിസത്തിൻ്റെ ഭാഗമായി പ്രമുഖ വ്യവയായി ബോബി ചെമ്മണ്ണൂർ 24 മണിക്കൂർ ജയിലിൽ കഴിഞ്ഞത്.
അതിനും 15 വര്‍ഷം മുൻപ് തന്നെ ജയിലിലെ ജീവിതം എങ്ങനെയുണ്ടെന്നറിയാൻ ബോച്ചെ കേരളാ പൊലീസിനെ സമീപിച്ചിരുന്നു. അങ്ങനെ വെറുതെ ഒരാളെ ജയിലിലടക്കാൻ പറ്റില്ലെന്നായിരുന്നു അന്ന് അധികൃതർ പറഞ്ഞത്. പിന്നീട് 2018ൽ തെലങ്കാനയുടെ ഫീൽ ദി ജയിൽ ടൂറിസം പദ്ധതി വന്നതോടെയാണ് സംഗറെഡി ഹെറിറ്റേജ് ജയിലിൽ കഴിയാൻ ബോച്ചെക്ക് അവസരം ലഭിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
500 രൂപ ഫീസ് അടച്ച്, ജയിൽപുള്ളികളെപ്പോലെ വേഷമൊക്കെ ധരിച്ച് അവർ കഴിക്കുന്ന ഭക്ഷണമൊക്കെ കഴിച്ച്, തടവുകാർക്ക് ജയില്‍ അധികൃതർ നിർദേശിച്ചിട്ടുള്ള ജോലിയും ചെയ്‌താണ് ബോബി ചെമ്മണ്ണൂർ തൻ്റെ ആഗ്രഹം നിറവേറ്റിയത്. ജയിൽ ജീവിതം അറിയാനുള്ള തന്‍റെ ആഗ്രഹമാണ് ഇങ്ങനെയൊരു സാഹസത്തിലേക്ക് എത്തിച്ചതെന്നാണ് ബോബി ചെമ്മണ്ണൂർ അന്ന് പറഞ്ഞത്.
നടി ഹണി റോസാണ് വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂരിനെതിരെ സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതി നൽകിയത്. തുടർച്ചയായി ദ്വയാർഥ പ്രയോഗങ്ങള്‍ നടത്തി എന്നാരോപിച്ചായിരുന്നു പരാതി. ഇതോടെ ബോച്ചെയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More: നടി ഹണി റോസിന്‍റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്‌റ്റഡിയിൽ - BOBY CHEMMANNUR IN POLICE CUSTODY