ആലപ്പുഴ:നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ ഉടമയ്ക്ക് കൈമാറി മാത്യകയായി ജല അതോറിറ്റി ജീവനക്കാർ. എടത്വാ ബിഎസ്എൻഎൽ ഓഫിസ് പടിക്കൽ വെച്ച് എടത്വാ ജല അതോറിറ്റി ജീവനക്കാരായ രഞ്ജിനി, നിഷ ഡിറ്റി, രമ്യ കുര്യൻ എന്നിവർക്ക് ലഭിച്ച ഏഴര പവൻ സ്വർണാഭരണങ്ങളാണ് മുട്ടാർ ശ്രാമ്പിക്കൽ ഫിനാൻസ് ഉടമ ഷിബു റ്റി എസ് ശ്രാമ്പിക്കലിന് കൈമാറിയത്.
ബിഎസ്എൻഎൽ ഓഫിസിൽ പ്രവർത്തിക്കുന്ന ജല അതോറിറ്റിയുടെ ഓഫിസിൽ വെള്ളക്കരം അടയ്ക്കാൻ എത്തിയപ്പോഴാണ് ഷിബു റ്റിഎസ് ശ്രാമ്പിക്കലിൻ്റെ കൈയ്യിൽ നിന്ന് സ്വർണാഭരണം നഷ്ടപ്പെട്ടത്. വെള്ളക്കരം അടച്ച ഉടമയുടെ മേൽവിലാസത്തിൽ ജീവനക്കാർ ബന്ധപ്പെട്ട് ഉറപ്പുവരുത്തിയ ശേഷം സ്വർണ്ണാഭരണങ്ങൾ എടത്വാ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.