തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിനുള്ള സംഘത്തെ പ്രഖ്യാപിച്ചു. എസ്.പി ജോണ്‍ കുട്ടി നയിക്കുന്ന സംഘമാണ് അന്വേഷണം നടത്തുക. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് 1 എസ്ഐടിക്കാണ് അന്വേഷണ ചുമതല. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്‌തയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.
എഡിജിപി എംആർ അജിത് കുമാർ, മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ് എന്നിവർക്കെതിരെ പിവി അൻവർ എംഎൽഎ നല്‍കിയ പരാതിയിലാണ് അന്വേഷണം. അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് അന്വേഷണത്തിന് നിർദേശം നൽകി ഉത്തരവിറക്കിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മലപ്പുറത്ത് മരം മുറിച്ച് കടത്തിയെന്ന സുജിത് ദാസിനെതിരായ ആരോപണം, എംആർ അജിത് കുമാറിനെതിരായ കൈക്കൂലി ആരോപണങ്ങൾ ഉൾപ്പെടെയാകും വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷിക്കുക. അനധികൃതമായി മരം മുറിക്കുകയും അത് അന്യായമായി കടത്തിക്കൊണ്ട് പോവുകയും ചെയ്‌തുവെന്ന ആരോപണം, ഷാജൻ സ്‌കറിയയ്‌ക്കെതിരായ പരാതി, കൈക്കൂലി വാങ്ങിയെന്ന പരാതി, സ്വർണം കടത്തൽ സംഘങ്ങളിൽ നിന്നും പിടിച്ചെടുത്ത സ്വർണം ദുരുപയോഗം ചെയ്യുക, തിരുവനന്തപുരത്ത് എഡിജിപി എംആർ അജിത് കുമാർ കൊട്ടാര സമാനമായ വീട് നിർമാണം നടത്തുന്നുവെന്ന ആരോപണം, എംആർ അജിത് കുമാർ, സുജിത് ദാസ് എന്നിവരുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള ആരോപണങ്ങൾ എന്നിവയാകും വിജിലൻസ് മേധാവി യോഗേഷ് ഗുപ്‌ത അന്വേഷിക്കുകയെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Also Read:യോഗേഷ് ഗുപ്‌തയ്‌ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം; വിജിലന്‍സ് ഡയറക്‌ടര്‍ ഇനി ഡിജിപി കേഡര്‍