തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വാഹനങ്ങളില്‍ പെര്‍മിറ്റിന് വിരുദ്ധമായി അധിക ബോഡി ഘടിപ്പിച്ച് അമിത ഭാരം കയറ്റി നികുതി വെട്ടിപ്പ് നടത്തുന്നതിനെതരെ ഓപ്പറേഷന്‍ ഓവര്‍ലോഡുമായി വിജിലന്‍സ്. പതിനാല് ജില്ലകളില്‍ നിന്നായി പരിശോധനയില്‍ 1,36,53,270 രൂപ പിഴയീടാക്കി.
ഓപ്പറേഷന്‍ ഓവര്‍ലോഡ്; ഒരുകോടി മുപ്പത്തിയാറ് ലക്ഷത്തിന്‍റെ റിക്കോഡ് പിഴ പിരിച്ച് വിജിലന്‍സ് - ഓപ്പറേഷന്‍ ഓവര്‍ലോഡ്
നികുതി വെട്ടിപ്പ് നടത്തി അമിത ഭാരം കയറ്റുന്ന വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കി വിജിലന്‍സ്
Published : Mar 7, 2024, 10:29 PM IST
മോട്ടോര്‍ വാഹന വകുപ്പിലെയും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെയും ജിഎസ്‌ടി വകുപ്പിലേയും ചില ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധന നടത്തുന്നില്ലായെന്നും വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന.
പാലക്കാട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക പിഴയായി കിട്ടിയത്. ജില്ലയില്‍ നിന്ന് 19,05,704 രൂപയാണ് പിഴ ലഭിച്ചത്. പത്തനംതിട്ടയില്‍ നിന്നാണ് ഏറ്റവും കുറവ്. 3,97,562 രൂപ. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അനുവദിച്ചിട്ടുള്ള പാസുകള്‍ക്ക് വിരുദ്ധമായി അമിതമായി ലോഡ് കയറ്റുക, പാസ് അനുവദിക്കാത്ത വാഹനങ്ങള്‍ക്കും ഉല്‌പന്നങ്ങള്‍ നല്‍കുക, ഒരു പാസ് ഉപയോഗിച്ച് നിരവധി ലോഡുകള്‍ നല്‍കുക. എന്നിങ്ങനെയുള്ള ക്രമക്കേടാണ് ക്വാറി ഉടമകള്‍ നടത്തുന്നത്.
തത്ഫലമായി ഓരോ ലോഡിനും ജിഎസ്‌ടി ഇനത്തിലും റോയല്‍റ്റി ഇനത്തിലും സര്‍ക്കാര്‍ ഖജനാവിന് ലഭിയ്‌ക്കേണ്ട വന്‍തുകയാണ് ദിനം പ്രതി നഷ്‌ടമാകുന്നത്.