കോഴിക്കോട്:ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായ റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു(Veteran Journalist Raheem Poovattuparambu Passed Away). ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 60 വയസായിരുന്നു. ഇന്ന് പുലർച്ചെ മാവൂർ ചെറൂപ്പയിലെ വീട്ടിൽ നിന്ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആദ്യം പുവ്വാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ
കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകന്‍ റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു - ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകന്‍
മൂന്നര പതിറ്റാണ്ട് മുമ്പ് പ്രേം നസീറിന്‍റെ അഭിമുഖം തയ്യാറാക്കിയതാണ് റഹീം പൂവാട്ടുപറമ്പിന്‍റെ പത്ര പ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും വലിയ സംഭവം
![ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകന്‍ റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു Raheem Poovattuparambu Passed Away റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകന്‍ പ്രേം നസീര്‍](https://etvbharatimages.akamaized.net/etvbharat/prod-images/05-02-2024/1200-675-20674976-thumbnail-16x9-journalist.jpg)
Published : Feb 5, 2024, 7:28 PM IST
സ്വാതന്ത്ര്യ സമര സേനാനി ഇ.മൊയ്തു മൗലവി സാഹിബ് മുഖ്യ പത്രാധിപർ ആയിരുന്ന അല്‍ അമീൻ സായാഹ്ന പത്രത്തിൽ പത്രപ്രവർത്തകൻ ആയാണ് പത്രപ്രവർത്തന രംഗത്ത് തുടക്കം കുറിച്ചത്. ഇരുപത് വർഷത്തോളം കേരള ടൈംസിലും പത്ര പ്രവര്‍ത്തകനായിരുന്നു. ഫിലിം സിറ്റി അടക്കം നിരവധി സിനിമാമാസികകളിൽ എഡിറ്ററായും മാധ്യമപ്രവർത്തന രംഗത്ത് നാൽപ്പത് വർഷം സജീവമായിരുന്നു. നിരവധി സംഘടനകൾക്കും ടെലിവിഷൻ ചാനലുകൾക്കും വേണ്ടി കേരളത്തിലെ വിവിധ ജില്ലകളിലായി 60 ഓളം താരോത്സവങ്ങൾ റഹീം പൂവാട്ടുപറമ്പ് സംവിധാനം ചെയ്തിട്ടുണ്ട്.
മമ്മൂട്ടി, മോഹൻലാൽ, ബാലചന്ദ്രമേനോൻ, സലിംകുമാർ, മുകേഷ്, കാവ്യാമാധവൻ, ഭാവന, നവ്യ നായർ, തുടങ്ങി ചലച്ചിത്ര ടെലിവിഷൻ രംഗത്ത് 200 ഓളം പ്രശസ്തർ ഈ താരോത്സവങ്ങളിൽ പങ്കെടുത്തു. ഉത്തര മലബാറിലെ ചരിത്രത്തിൽ ആദ്യമായി നടന്ന താരോൽസവം സംവിധാനം ചെയ്തതും റഹീംപൂവാട്ടുപറമ്പാണ്. കോഴിക്കോട് നടന്ന മലയാള സിനിമ നവതി, ആദ്യ ശബ്ദ ചിത്രം ബാലൻ്റെ എഴുപത്തിയഞ്ചാം വാർഷികം, ആദ്യ കളർ ചിത്രം കണ്ടം വച്ച കോട്ട് ഗോൾഡൻ ജൂബിലി , പ്രേം നസീർ നവതി, തുടങ്ങിയ വിവിധ ആഘോഷങ്ങളും വൈക്കം മുഹമ്മദ് ബഷീറിൻ്റെ സ്മരണാഞ്ജലി അർപ്പിച്ചു നടത്തിയ ഇമ്മിണി വലിയ സുൽത്താൻ എന്ന പരിപാടിയും സംവിധാനം ചെയ്തത് റഹീം പൂവാട്ടുപറമ്പ് ആണ്.