സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ പച്ചക്കറി വില വർധിച്ചു. കോഴിക്കോട് പച്ചക്കറി വിലയിൽ നേരിയ മാറ്റം. ഇന്നലെ 50 രൂപയിലായിരുന്ന പയറിൻ്റെ വില 80 രൂപയായി ഉയർന്നു. ഇഞ്ചിയും ചെറുനാരങ്ങയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്ത് 40 രൂപയിലായിരുന്ന വെളളരിക്ക് ഇന്ന് 30 രൂപയായി കുറഞ്ഞു. മുരിങ്ങയുടെ വിലയിൽ വർധനവ്. 30 രൂപയിലായിരുന്ന മുരിങ്ങയ്ക്ക് 60 രൂപയായി ഉയർന്നു. ബീൻസിന് 20 രൂപ കൂടി 80 രൂപയായി. വെളുത്തുളളി വിലയിൽ മാറ്റമില്ല. കാസർകോടും കണ്ണൂരും പച്ചക്കറി വിലയിൽ നേരിയ വർധനവ് മാത്രം.