കേരളം

kerala

ETV Bharat / state

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അവസരവാദി; കെ മുരളീധരനെതിരെ വി മുരളീധരന്‍ - കെ മുരളീധരനെതിരെ വി മുരളീധരന്‍

കെ മുരളീധരന്‍ നാളെ എവിടെയാവുമെന്ന് പറയാനാവില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

കെ മുരളീധരൻ  വി മുരളീധരൻ  കോൺഗ്രസ്  പത്മജ വേണുഗോപാൽ
V Muraleedharan Against k Muraleedharan

By ETV Bharat Kerala Team

Published : Mar 8, 2024, 4:14 PM IST

Updated : Mar 8, 2024, 5:19 PM IST

കെ മുരളീധരനെതിരെ വിമർശനവുമായി വി മുരളീധരന്‍

തിരുവനന്തപുരം:കെ. മുരളീധരന്‍ കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അവസരവാദിയാണെന്നും ഇന്ന് പറയുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan Against k Muraleedharan). കെ മുരളീധരന്‍ (K Muralidharan ) കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അവസരവാദിയാണ്. പലപാര്‍ട്ടികളില്‍ പോയിട്ടുള്ളയാളാണെന്ന് കെ മുരളീധരൻ എന്നും വി മുരളീധരൻ ആരോപിച്ചു.

മുരളീധരന്‍ നാളെ എവിടെയാവുമെന്ന് പറയാനാവില്ല. കോൺഗ്രസിലെ അഴിമതിയും തൊഴുത്തിൽകുത്തും മടുത്തിട്ടാണ് നേതാക്കൾ പാർട്ടി വിട്ട് പോകുന്നത്. നിലവിലെ പാർട്ടിയുടെ അവസ്ഥ കോൺഗ്രസ് (Congress) കുടുംബത്തിൽ ജനിച്ചു വളർന്ന ആളുകൾക്ക് ബോധ്യമുണ്ട്. കെ കരുണാകരന്‍, എകെ ആന്‍റണി എന്നിവർ ഉൾപ്പെടെയുള്ള തലമൂത്ത നേതാക്കളുടെ മക്കൾ പാർട്ടി വിട്ട് വരുന്നതിന് രണ്ട് കാരണങ്ങളാണ്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടരുന്നത് ആത്മഹത്യാപരം എന്ന് തിരിച്ചറിവും, നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആണ് ഭാവി ഇന്ത്യ മുന്നോട്ട് പോവുക എന്നതിനുള്ള അംഗീകാരവും. പത്മജയെപ്പോലുള്ളവരുടെ (Padmaja Venugopal) പാർട്ടി പ്രവേശനങ്ങൾ ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് എന്ന് വി മുരളീധരൻ ( V Muralidharan) പറഞ്ഞു.

Last Updated : Mar 8, 2024, 5:19 PM IST

ABOUT THE AUTHOR

...view details