പത്തനംതിട്ട :പമ്പയിലെ ക്ലോക്ക് റൂമിൽ അനധികൃത പിരിവ് നടത്തിയ ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ കേസ്. വൻതുക പിരിവ് ചോദിച്ച് പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ബിജെപി റാന്നി മണ്ഡലം പ്രസിഡന്‍റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ എന്നിവർക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരൻ പമ്പ പൊലീസിൽ പരാതി നൽകിയത്. ഇരുവരും പിരിവിനായി ക്ലോക്ക് റൂമിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ പുറത്തുവിട്ടിരുന്നു.
പമ്പയിലെ ക്ലോക്ക് റൂമിൽ അനധികൃത പിരിവ് ; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ് - case against local bjp leaders - CASE AGAINST LOCAL BJP LEADERS
വൻതുക ആവശ്യപ്പെട്ട് പമ്പയിലെ ക്ലോക്ക് റൂം ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസ്.
Published : May 20, 2024, 6:45 AM IST
ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ഭക്തർ പ്രതിഷേധിച്ചിരുന്നു. എന്നാൽ പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്‌നമുണ്ടാക്കിയെന്നാണ് കരാറുകാരന്‍റെ പരാതി. അതേസമയം, ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തർക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്‌തതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.
ALSO READ : ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും; സ്‌പെഷ്യൽ സർവീസുമായി കെഎസ്‌ആര്‍ടിസി