എറണാകുളം: ജില്ലയിലെ കിഴക്കമ്പലം ഉൾപ്പടെ നാല് ഗ്രാമ പഞ്ചായത്തുകൾ ഭരിക്കുന്ന
ട്വൻ്റി ട്വൻ്റി പാർട്ടി ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി മത്സരക്കുന്ന രണ്ട് മണ്ഡലങ്ങളിലെ
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു(Twenty20).
ചാലക്കുടിയിൽ ചാർലി പോൾ,എറണാകുളത്ത് ആന്‍റണി ജൂഡി എന്നിവർ മത്സരിക്കും. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുവലതു മുന്നണികളുടെ ജയപരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥികൾ ഒരു ഘടകമായിരുന്നു. ആദ്യമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. കിഴക്കമ്പലത്തു നടന്ന പൊതു സമ്മേളനത്തിലാണ് ട്വൻ്റി ട്വൻ്റി പ്രസിഡണ്ട് സാബു എം. ജേക്കബ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു(sabu jacob).
ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്നും സാബു എം. ജേക്കബ് അവകാശപ്പെട്ടു. ഇതുവരെ നമ്മൾ തെരഞ്ഞെടുത്തുവിട്ട എം.പി.മാർ ഹൈമാസ്‌റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും ഉത്ഘാടന പരിപാടികൾ നടത്തുന്നതിനുമപ്പുറത്തു ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ട്വന്‍റി20 പാർട്ടി സ്ഥാനാർത്ഥികളെ ജയിപ്പിച്ചാൽ ഒരു എം.പി. എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും ഒരു എം.പി.ക്ക് മണ്ഡലത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ കാട്ടിക്കൊടുക്കും. ട്വന്‍റി ട്വൻ്റി പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചാൽ കൊച്ചിനഗരത്തെ മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളോട് കിടപിടിക്കുന്ന മെട്രോനഗരമാക്കി മാറ്റും. അവർ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉണ്ടാകില്ല, മറിച്ചു ജനപക്ഷത്തുനിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും ട്വന്‍റി20 പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു(Election2024).