കേരളം

kerala

ETV Bharat / state

തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് കിണറ്റില്‍ വീണ് മരിച്ചു - ജയില്‍ സൂപ്രണ്ടിന്‍റെ മരണം

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് സൂപ്രണ്ടിന്‍റെ മരണം. വീട്ടുമുറ്റത്തെ ആഴമേറിയ കിണറ്റില്‍ സൂപ്രണ്ട് സുരേന്ദ്രന്‍ എങ്ങനെ വീണു എന്ന് അന്വേഷിക്കുമെന്ന് പൊലീസ്.

jail superintendent dead  കിണറ്റില്‍ വീണ് മരിച്ചു  ജയില്‍ സൂപ്രണ്ടിന്‍റെ മരണം  സ്‌പെഷ്യല്‍ സബ് ജയില്‍
Tvpm Sub Jail Superintendent Fell Down In A Well And Died

By ETV Bharat Kerala Team

Published : Jan 29, 2024, 10:20 PM IST

തിരുവനന്തപുരം:സെപഷ്യൽ സബ് ജയിൽ സൂപ്രണ്ട് കിണറ്റിൽ വീണു മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണായിരുന്നു മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു(Tvpm Sub Jail Superintendent Fell Down In A Well And Died). ജോലിയിൽ നിന്ന് വിരമിക്കാൻ 4 മാസം ശേഷിക്കെയാണ് മരണം. 80 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് സുരേന്ദ്രൻ വീണത്.

ഉടൻ തന്നെ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. വിഴിഞ്ഞം ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയാണ് സുരേന്ദ്രനെ പുറത്ത് എത്തിച്ചത്. ഉടൻ തന്നെ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കുഞ്ചാലമൂട് സ്പെഷ്യൽ സബ് ജയിലിൽ പൊതുദർശനത്തിന് വച്ചു.

ABOUT THE AUTHOR

...view details