കോട്ടയം:ഇന്ന് (ഓഗസ്റ്റ് 21) പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശനഷ്‌ടം. പള്ളം, നാട്ടകം പുതുപ്പള്ളി, എംജി യൂണിവേഴ്‌സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലാണ് വ്യാപക നാശനഷ്‌ടം ഉണ്ടായത്. നിരവധി പോസ്റ്റുകള്‍ ഇടിഞ്ഞുവീഴുകയും വീടുകള്‍ തകരുകയും ഗതാഗതം തടസപ്പെടുകയുമുണ്ടായി.
പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. കുമരകം പാണ്ടൻ ബസാർ -ആശാരിശ്ശേരി റോഡിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. ചുളഭാഗം റോഡിൽ മരം വീണു പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി മുടങ്ങി.