കണ്ണൂര്‍ :ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷായിളവ് നൽകാന്‍ നീക്കവുമായി സംസ്ഥാന സർക്കാർ. മൂന്നുപേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് നീക്കം. പ്രതികളായ ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയില്‍.
ടിപി വധക്കേസ് : കൊലയാളി സംഘത്തിന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം, നടപടി ഹൈക്കോടതി വിധി മറികടന്ന് - TP Case Remission of Sentence - TP CASE REMISSION OF SENTENCE
ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് നീക്കം. ഇതിനായി പ്രതികളുടെ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Published : Jun 22, 2024, 10:55 AM IST
|Updated : Jun 22, 2024, 11:13 AM IST
ശിക്ഷായിളവിന് മുന്നോടിയായി പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടുകഴിഞ്ഞതായാണ് വിവരം. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് ഇതുസംബന്ധിച്ച് കത്ത് നൽകിയത്. സിറ്റി പൊലീസ് കമ്മിഷണർക്ക് ആണ് കത്ത് കൈമാറിയത്.
ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തത്തിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു നടപടി. ഇതിനിടെയാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുവരുന്നത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ എന്ത് മറുപടി നൽകും എന്നതിന്‍റെ അടിസ്ഥാനത്തിൽ ആകും തുടർനടപടികള്‍.