ETV Bharat / state

സ്വകാര്യ ചാനലിലെ ക്യാമറമാനും യുവതിയും തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ - CAMERA MAN AND WOMAN FOUND DEAD

യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് കൊല്ലപ്പെട്ട യുവതി.

MAN AND GIRL FRIEND FOUND DEAD  THAMPANOOR LODGE DEATH  THAMPANOOR CAMERA MAN DEATH  തമ്പാനൂര്‍ ലോഡ്‌ജ് കൊലപാതകം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 12, 2025, 11:34 AM IST

തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിന് സമീപമുള്ള ലോഡ്‌ജിൽ യുവതിയെ കഴുത്തറുത്ത് കൊന്നതിനുശേഷം മധ്യവയസ്‌കൻ ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരൻ(52), ആശ(42) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നൽകിയിരുന്നു.

രണ്ടുദിവസം മുമ്പാണ് കുമാരനും ആശയും തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തെ കൊടിയിൽ ലോഡ്‌ജിൽ മുറിയെടുത്തത്. ജീവനക്കാർ ഇന്നലെ മുറി വൃത്തിയാക്കുന്നതിനായി പലതവണ മുട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ ലോഡ്‌ജ് ജീവനക്കാർ തമ്പാനൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി മൂന്നാം നിലയിലെ മുറിയുടെ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. കഴുത്തറുത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കട്ടിലിന് സമീപത്താണ് ആശയുടെ മൃതദേഹം കണ്ടെത്തിയത്. കുമാരനെ മുറിക്കുള്ളിൽ ആത്‌മഹത്യ ചെയ്‌ത നിലയിലും കണ്ടെത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവാഹമോചിതനായതിന് ശേഷമാണ് കുമാരൻ ആശയുമായി അടുപ്പത്തിലായത്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ് ആശ. അതിനിടെ ആശയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് കഴിഞ്ഞ ദിവസം വിളപ്പിൽശാല പൊലീസിന് പരാതി നൽകിയിരുന്നു.

പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുറിയിൽ മൽപ്പിടുത്തം നടന്നതായി വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. ആശയുടെ ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ ഉണ്ട്.

കുമാരന്‍റെ തോളിലും കൈകളിലും മുറിവേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. ഫോറൻസിക് സംഘം മുറിക്കുള്ളിൽ വിശദമായ പരിശോധന നടത്തി. വിശദമായ അന്വേഷണത്തിലൂടെയേ കൊലപാതക കാരണം വ്യക്തമാകുവെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.

Also Read: കായിക താരത്തെ പീഡിപ്പിച്ച സംഭവം: അടിയന്തര റിപ്പോര്‍ട്ട് തേടി കേരള വനിതാ കമ്മീഷൻ, അറസ്റ്റിലായവരുടെ എണ്ണം 20 ആയി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.