ഇടുക്കി:മൂന്നാര്‍ ടോപ്പ് സ്‌റ്റേഷന്‍ റോഡില്‍ എക്കോ പോയിന്‍റിന് സമീപം വിനോദസഞ്ചാര ബസ് മറിഞ്ഞ് മൂന്ന് മരണം. തമിഴ്‌നാട്ടിലെ നാഗര്‍കോവിലിൽ നിന്നുള്ള വിദ്യാര്‍ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ആദിക (19), വേണിക (19), സുതന്‍ (19) എന്നിവരാണ് മരിച്ചത്.
ഇന്ന് (ഫെബ്രുവരി 19) ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബസ് മറിയുന്നതിനിടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തേനി മെഡിക്കൽ കോളജിലേക്കുള്ള വഴിയേ ആണ് സുതന്‍റെ മരണം.
കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് വിനോദ സഞ്ചാര സംഘം അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് പറഞ്ഞു. പൊലീസിനൊപ്പം ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.