കോഴിക്കോട്: സംസ്ഥാനത്ത് തക്കാളി വില കുതിക്കുന്നു. കിലോക്ക് 10 രൂപ വരെ എത്തിയ തക്കാളി ഇന്ന് 60 കടന്നിരിക്കുകയാണ്. നവരാത്രി ആകുമ്പോഴേക്കും വില സെഞ്ച്വറി അടിക്കാൻ സാധ്യതയുണ്ടെന്നും കച്ചവടക്കാർ പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ള തക്കാളിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
''കർണാടകയിൽ നിന്നും ആവശ്യത്തിന് തക്കാളി കേരളത്തിലേക്ക് എത്തുന്നില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കണ്ടെയ്‌നർ കണക്കിന് തക്കാളി കയറ്റി അയച്ച് പോകുകയാണ്. അതിന്‍റെ പ്രതിഫലനമാണ് ഇവിടെ കാണുന്നത്.