ഇടുക്കി :കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർത്തിയതായി പരാതി. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ബോഡിമെട്ടിന് സമീപത്താണ് തോട്ടം തൊഴിലാളികൾ ആശ്രയിക്കുന്ന കുടിവെള്ളത്തിലേക്ക് ശുചിമുറി മാലിന്യം തള്ളിയത്. ഇടുക്കി മലയോരമേഖലയിൽ രാത്രി കാലങ്ങളിൽ പാതയോരങ്ങളിലും കുടിവെള്ളത്തിലും മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത് പതിവായിരിക്കുകയാണ് എന്നും പരാതിയുണ്ട്.
കൊച്ചി- ധനുഷ് കോടി ദേശിയ പാതയിൽ ബോഡിമെട്ടിന് സമീപത്താണ് ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. പതിനഞ്ചോളം തൊഴിലാളി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളത്തിലേക്കാണ് മാലിന്യങ്ങൾ തള്ളിയത് രാത്രിയിൽ ടാങ്കർ പോലുള്ള വാഹനങ്ങളിൽ എത്തി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവ് കാഴ്‌ചയാവുകയാണ്. ബോഡിമെട്ട് സ്വദേശി ഷിബുവിൻ്റെ കൃഷിയിടത്തിലേക്കാണ് മാലിന്യങ്ങൾ നിക്ഷേപിച്ചത്.