തൃശൂർ :പൂരത്തിൽ കുടമാറ്റത്തിനായി കൊണ്ടുവന്ന കുടകളും ആനയ്‌ക്കായി കൊണ്ടുവന്ന പട്ടയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. കമ്മിഷണർ അങ്കിത് അശോകിന്‍റെ നേതൃത്വത്തിലാണ് കുടകളും പട്ടയും തടയുന്നത്. കുടമാറ്റത്തിന് മുൻപായി ഗോപുരത്തിന് ഉള്ളിലേക്ക് കൊണ്ടു വന്നപ്പോഴാണ് കുടകൾ തടഞ്ഞത്.
കുടമാറ്റത്തിന് ശേഷം പൂരത്തിന് തടസമുണ്ടാക്കിയതും കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. പൊലീസിന്‍റെ അമിത ഇടപെടൽ മൂലം കഴിഞ്ഞ ദിവസം തിരുവമ്പാടി ദേവസ്വം രാത്രി പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയിരുന്നു. പൊലീസിനോടുള്ള പ്രതിഷേധസൂചകമായി വെടിക്കെട്ട് ഉപേക്ഷിക്കാനും തീരുമാനമെടുത്തിരുന്നു. പിന്നീട് ഏറെ നേരത്തെ ചർച്ചകൾക്കൊടുവിലാണ് വെടിക്കെട്ട് നടന്നത്.