മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കരുളായ് വനത്തിലെ പൂച്ചപ്പാറ മണിയുടെ കുടുംബത്തെ സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ധന സഹായവും സർക്കാർ ഉടൻ കൈമാറും. ഭാര്യക്ക് ഉടൻ വനം വകുപ്പിൽ ജോലി നൽകുമെന്ന സംസ്ഥാന സർക്കാർ തീരുമാനം മണിയുടെ സഹോദരൻ അയ്യപ്പനെ സൗത്ത് ഡിഎഫ്‌ഒ അറിയിച്ചു.
മണിയുടെ മൂത്ത മകൾ മീനാക്ഷി ചെറുപ്പം മുതൽ ചികിത്സയിലാണ്. ചികിത്സ വനം വകുപ്പ് ഏറ്റെടുക്കും. മണിയുടെ കുടുംബത്തിൻ്റെ വിദ്യാഭ്യാസത്തിന് എല്ലാ സംവിധാനവും നിലമ്പൂർ ബിആർസി ചെയ്‌ത് വരികയാണ്. തുടർന്നും ജാഗ്രതയോടെ കൈകാര്യം ചെയ്യുമെന്ന് ബിആർസി കോഡിനേറ്റർ എംകെ മനോജ് കുമാർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്നലെ (ജനുവരി 4) രാത്രിയാണ് മണിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബൽ ഹോസ്‌റ്റലിലാക്കി തിരിച്ച് വരുന്നതിനിടെയാണ് മണിയെ കാട്ടാന ആക്രമിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
Also Read: കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം