കേരളം

kerala

ETV Bharat / state

'ആര്‍എസ്എസ് ഓഫിസിലല്ല പോയത്, പ്രചരിപ്പിക്കുന്നത് 3 വര്‍ഷം മുന്‍പുളള ചിത്രം': തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

ആര്‍എസ്എസ് ഓഫിസില്‍ പോയെന്ന വിവാദത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. പോയത് ദേവസ്വത്തിന്‍റെ ആവശ്യങ്ങൾക്ക് വാടകയ്‌ക്ക് എടുത്ത കെട്ടിടത്തില്‍. ഇപ്പോള്‍ പ്രചരിക്കുന്നത് 2020ൽ എടുത്ത ചിത്രങ്ങള്‍.

By ETV Bharat Kerala Team

Published : 5 hours ago

THIRUVANCHOOR RADHAKRISHNAN MLA  തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വിവാദം  ADGP AJITH KUMAR RSS MEETING  MALAYALAM LATEST NEWS
Thiruvanchoor Radhakrishnan (ETV Bharat)

കോട്ടയം :ആര്‍എസ്‌എസ് ഓഫിസില്‍ പോയെന്ന സിപിഎം ആരോപണം മുന്‍പുണ്ടായതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ. 2020ൽ എടുത്ത ചിത്രങ്ങളാണ് തെറ്റായ രീതിയില്‍ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ആര്‍എസ്എസ് ഓഫിസിൽ പോയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.

പനച്ചിക്കാട് ക്ഷേത്ര ദേവസ്വം അവരുടെ ആവശ്യങ്ങൾക്ക് വാടകയ്‌ക്ക് എടുത്ത കെട്ടിടത്തിലാണ് പോയത്. സിപിഎമ്മിൻ്റെ പ്രാദേശിക നേതാവും ക്ഷേത്ര ഭാരാവാഹികളും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഭക്ഷണ വിതരണത്തിൻ്റെ ക്രമീകരണം കെട്ടിടത്തിൽ നടക്കുന്നത് എംഎൽഎ എന്ന നിലയിൽ വിലയിരുത്താൻ പോയതാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതായുള്ള വാർത്ത വന്നപ്പോൾ പിടിച്ചു നിൽക്കാൻ എതിരാളികൾ കാണിച്ച വില കുറഞ്ഞ തന്ത്രം മാത്രമാണിതെന്നും തിരുവഞ്ചൂർ പറഞ്ഞു. പനച്ചിക്കാട് ക്ഷേത്രത്തിന്‍റെ ഭാഗമായ കെട്ടിടത്തിലാണ് ആര്‍എസ്എസ് കാര്യാലയത്തിലല്ല തിരുവഞ്ചൂർ പോയതെന്നും ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി.

Also Read:'ആനക്ക് പട്ട കൊണ്ടുപോയവരെ വരെ തടഞ്ഞു വച്ചു, പൂരം നടക്കുമ്പോൾ എൻഡിഎ സ്ഥാനാർത്ഥി ആക്ഷൻ ഹീറോയായി'; നിയമസഭയിൽ പൂരം കലക്കൽ

ABOUT THE AUTHOR

...view details