ETV Bharat / bharat

പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം; ബിജെപി എംഎൽസി സിടി രവിയുൾപ്പെടെ 13 പേർക്കെതിരെ കേസ് - FIR AGAINST BJP MLC C T RAVI

കോൺട്രാക്‌ടർ സച്ചിൻ പഞ്ചലിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗ്രാമവികസന - പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ പോസ്റ്റർ പ്രചാരണം നടത്താൻ അനധികൃതമായി സംഘം ചേർന്നതിനാണ് കേസ്.

BJP MLC C T RAVI  MINISTER PRIYANK KHARGE  POSTER CAMPAIGN PRIYANK KHARGE  CM SIDDARAMAIAH
File photo of BJP MLC CT Ravi (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 1, 2025, 10:12 PM IST

ബെംഗളൂരു: ബിജെപി എംഎൽസി സിടി രവിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് കർണാടക പൊലീസ്. കർണാടക നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് ചലവടി നാരായണസ്വാമി, ബിജെപി എംഎൽസിമാരായ സിടി രവി, എൻ രവികുമാർ എന്നിവരുൾപ്പെടെ 13 പേർക്കെതിരെയാണ് കേസെടുത്തത്. കോൺട്രാക്‌ടർ സച്ചിൻ പഞ്ചലിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗ്രാമവികസന - പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ ബെംഗളൂരു നഗരത്തിൽ പോസ്റ്റർ പ്രചാരണം നടത്താൻ അനധികൃതമായി സംഘം ചേർന്നതിനാണ് കേസ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിഎസ്ഐ ശശിധർ വന്നൂരിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈഗ്രൗണ്ട് പൊലീസാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. ചലവടി നാരായണസ്വാമി ഉൾപ്പെടെയുള്ളവർ പൊതുനിരത്തിൽ അനധികൃതമായി തടിച്ചുകൂടി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.

പ്രിയങ്ക് ഖാർഗെയുടെ രാജി ഉറപ്പാക്കാൻ കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിൻ്റെ ഭാഗമായാണ് നഗരത്തിൻ്റെ പല ഭാഗങ്ങളിലെ പൊതുസ്ഥലങ്ങളിൽ ഖാർഗെയുടെ പോസ്റ്ററുകൾ ഒട്ടിച്ച് ബിജെപി പ്രചാരണം ആരംഭിച്ചത്. കോൺട്രാക്‌ടറുടെ മരണത്തിന് ഉത്തരവാദി മന്ത്രി പ്രിയങ്ക് ഖാർഗെയാണെന്ന് പോസ്റ്ററിൽ പറയുന്നു. പ്രതിഷേധം കനത്തതോടെ നാരായണസ്വാമിയെയും മറ്റ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു.

അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ രാജിവയ്ക്കണമെന്ന ബിജെപിയുടെ ആവശ്യം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിരസിച്ചു. ആവശ്യം ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആവശ്യം രാഷ്ട്രീയ പ്രേരിതവും വിദ്വേഷവും കൊണ്ടാണ്. കോൺട്രാക്‌ടർ സച്ചിൻ്റെ മരണക്കുറിപ്പിൽ പ്രിയങ്കിൻ്റെ പേര് പരാമർശിക്കുന്നില്ല. അതിനാൽ ഖാർഗെയോട് രാജി ആവശ്യപ്പെടേണ്ടതില്ല. സിദ്ധരാമയ്യ വ്യക്‌തമാക്കി.

സച്ചിൻ്റെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനെ അദ്ദേഹം പരിഹസിച്ചു. ബിജെപി അധികാരത്തിലിരുന്നപ്പോൾ ഒരു കേസ് പോലും സിബിഐക്ക് കൈമാറിയിരുന്നില്ല. അതിനാൽ കേസ് സിബിഐയ്ക്ക്‌ വിടണമെന്ന് പറയാന്‍ അവർക്ക് ധാർമിക അവകാശമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.

Also Read: യുപി പൊലീസില്‍ നിന്നും ജീവന് ഭീഷണി; ആരോപണവുമായി മന്ത്രി ആശിഷ് പട്ടേൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.