കണ്ണൂർ: സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. നേദ്യ രാജേഷ് ആണ് മരിച്ചത്. തലകീഴായി മറിഞ്ഞ ബസിനടിയിൽ പെട്ടാണ് വിദ്യാർഥിനി മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടാകുന്നത്.
കുറുമാത്തൂർ ചിന്മയ സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ വളക്കൈ പാലത്തിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട ബസ് തലകീഴായി കറങ്ങി വീഴുകയായിരുന്നു. അപകടത്തിൽ 14 വിദ്യാർഥികൾക്ക് പരിക്കേറ്റു. വിദ്യാർഥികളെ തളിപ്പറമ്പിലെ ആശുപത്രിയിലേക്ക് മാറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്‌കൂൾ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിന് പിന്നാലെ അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
Also Read: വിവാഹ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; 12 പേര്‍ക്ക് ദാരുണാന്ത്യം