തിരുവനന്തപുരം:ചലചിത്ര നിർമാതാവ് ജി സുരേഷ് കുമാറും ഭാര്യ മേനകാ സുരേഷ് കുമാറും തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിൽ പലയിടത്തും താമര വിരിയുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം സുരേഷ് കുമാർ പറഞ്ഞു.
തിരുവനന്തപുരത്ത് എഴുപത്തി അഞ്ച് ശതമാനത്തോളം പോളിങ് രേഖപ്പെടുത്തണമെന്നാണ് ആഗ്രഹമെെന്ന് സുരേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗം ചൂടായി നിൽക്കുകയാണ്. രാജീവ് ചന്ദ്രശേഖർ തീർച്ചയായും വിജയിക്കും. തിരുവനന്തപുരത്ത് പതിനഞ്ച് വർഷമായി ഒന്നും ചെയ്യാത്ത ആളിൽ നിന്നും മാറ്റം വേണമെന്നും സുരേഷ് കുമാർ പറഞ്ഞു.