കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് ഇലക്ട്രിക് ബസുകളിൽ 'ഗുഡ് ഡേ ടിക്കറ്റ്' നിർത്തലാക്കി ; വെട്ടിലായി യാത്രക്കാര്‍ - കണക്റ്റിംഗ് ടിക്കറ്റ്

കണക്റ്റിംഗ് ടിക്കറ്റുകൾ ലാഭകരമല്ലെന്നാണ് അധികൃതരുടെ വിശദീകരണം

Good day tickets city circular electric bus കണക്റ്റിംഗ് ടിക്കറ്റ് ഇലക്ട്രിക് ബസ്
Good day ticket's on city circular electric buses has been cancelled

By ETV Bharat Kerala Team

Published : Feb 22, 2024, 10:45 AM IST

തിരുവനന്തപുരം : സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളിൽ 50 രൂപയ്ക്ക് 24 മണിക്കൂർ കാലാവധിയുള്ള ഗുഡ് ഡേ ടിക്കറ്റ് നിർത്തലാക്കി. ഇന്നലെയാണ് (21-02-2024) ഇലക്ട്രിക് ബസുകളിൽ കണക്റ്റിങ് ടിക്കറ്റ് നൽകേണ്ടെന്ന് ചീഫ് ഓഫീസിൽ നിന്ന് വാക്കാൽ നിർദേശം നൽകിയത്.

കെഎസ്ആർടിസി സിഎംഡി സ്ഥാനം ബിജു പ്രഭാകർ ഒഴിഞ്ഞതിന് പിന്നാലെയാണ് ചീഫ് ഓഫീസിൽ നിന്നും കണക്റ്റിംഗ് ടിക്കറ്റുകൾ നൽകുന്നത് നിർത്താൻ നിർദേശം നൽകിയത്. തുടർന്ന് ഗുഡ് ഡേ ടിക്കറ്റ് എടുത്ത യാത്രക്കാരെ ഇറക്കിവിട്ടതായും പരാതിയുണ്ട്. മുന്നറിയിപ്പില്ലാതെ കണക്റ്റിംഗ് ടിക്കറ്റ് നിർത്തലാക്കിയതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് യാത്രക്കാര്‍.

കണക്റ്റിംഗ് ടിക്കറ്റ് എന്നതും 10 രൂപ നിരക്ക് എന്നതുമായിരുന്നു സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളെ ജനപ്രിയമാക്കിയിരുന്നത്. ഇത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. അതേസമയം കണക്റ്റിംഗ് ടിക്കറ്റുകൾ ലാഭകരമല്ലെന്നാണ് അധികൃതരുടെ വിശദീകരണം (Good day ticket's cancelled).

എന്നാൽ കണക്റ്റിംഗ് ടിക്കറ്റ് നിർത്തലാക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസി ഔദ്യോഗിക സമൂഹമാധ്യമങ്ങളിലോ പത്രക്കുറിപ്പിലോ വ്യക്തമാക്കിയിട്ടില്ല. ഉടൻ തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുമെന്നാണ് വിശദീകരണം. മാത്രമല്ല ഇലക്ട്രിക് ബസുകളില്‍ 10 രൂപ നിരക്ക് ഉയർത്താനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്.

50 രൂപയ്ക്ക് 24 മണിക്കൂർ കാലാവധിയുള്ള ഗുഡ് ഡേ ടിക്കറ്റ് എടുത്താൽ ഈ സമയപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. മാത്രമല്ല 30 രൂപയുടെ 12 മണിക്കൂർ കാലാവധിയുള്ള ഡേ ടിക്കറ്റും യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ഇവ നിർത്തലാക്കുന്നതോടെ യാത്രക്കാരും ബുദ്ധിമുട്ടിലാകും.

ABOUT THE AUTHOR

...view details