ഹൈദരാബാദ്: ദാതാവിന്‍റെ ഹൃദയവുമായി ഹൈദരാബാദ് മെട്രോ പതിമൂന്ന് സ്റ്റേഷനുകള്‍ താണ്ടി പതിമൂന്ന് കിലോമീറ്റര്‍ കുതിച്ചെത്തിയത് കേവലം പതിമൂന്ന് മിനിറ്റ് കൊണ്ട്. ജനുവരി പതിനേഴിന് രാത്രി 9.30നാണ് എല്‍ ബി നഗറിലെ കാമിനേനി ആശുപത്രിയില്‍ നിന്നുള്ള ഹൃദയവും വഹിച്ച് ലക്‌ഡി കാ പുളിലെ ഗ്ലെന്‍ ഈഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലേക്ക് മെട്രോ കുതിച്ചെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജീവന്‍ രക്ഷാ ദൗത്യത്തില്‍ സമയം ലാഭിക്കാനാണ് ഹൃദയം മെട്രോയില്‍ എത്തിച്ചതെന്നും ഹൈദരാബാദ് മെട്രോ റെയില്‍ പ്രസ്‌താവനയില്‍ അറിയിച്ചു. ഹൈദരാബാദ് മെട്രോ റെയില്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി അധികൃതര്‍ എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് ദൗത്യം സാധ്യമാക്കിയത്.
അടിയന്തര സേവനങ്ങള്‍ക്കും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശമാണ് ഇതിലൂടെ ഹൈദരാബാദ് എല്‍ ആന്‍ഡ് ടി മെട്രോ റെയില്‍ ലിമിറ്റഡ് നല്‍കുന്നത്. ഒപ്പം ലോകോത്തര നിലവാരമുള്ള ഇതിന്‍റെ അടിസ്ഥാന സൗകര്യങ്ങളിലൂടെ സമൂഹത്തിന്‍റെ ക്ഷേമവും ഇവര്‍ ഉറപ്പാക്കുന്നു.
Also Read: 'ഡൽഹി മെട്രോയിൽ വിദ്യാർഥികൾക്ക് 50 % യാത്രാ ഇളവ് നൽകണം'; മോദിക്ക് കത്തെഴുതി കെജ്‌രിവാൾ